തമിഴകത്തിന്റെ തലയാണ് നടന് അജിത്ത്. ആരാധക ഹൃദയങ്ങളില്‍ തരംഗമായ അജിത്ത് സിനിമാരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വലിയ സിനിമാ താരമായിരുന്നിട്ടും തന്റെ എളിമ കൊണ്ട് തനതായ വ്യക്തിത്വം നേടിയെടുത്ത നടനാണ് അദ്ദേഹം.
30 വര്‍ഷത്തെ തന്റെ സിനിമാ ജീവിതം ആഘോഷമാക്കിയ ആരാധകര്‍ക്കായി സമൂഹ മാധ്യമത്തിലൂടെ സ്നേഹമറിയിച്ചിരിക്കുകയാണ് അജിത്ത്. തമിഴ് സിനിമാ ചരിത്രത്തില്‍ തന്റേതായ ഒരിടം നേടാനായത്
നിങ്ങള്‍ കാരണമാണെന്നും എല്ലാവര്ക്കും നന്ദി അറിയിക്കുന്നു എന്നുമാണ് അജിത്തിന്റെ പബ്ളിസിസ്റ്റായ സുരേഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
'എന്റെ ആരാധകരും എന്നെ വെറുക്കുന്നവരും നിഷ്പക്ഷരായിട്ടുള്ളവരും ഒരേ നാണയത്തിന്റെ 3 വശങ്ങളാണ്. ആരാധകരില്‍ നിന്നുള്ള സ്നേഹവും, വിദ്വേഷികളില്‍ നിന്നുള്ള വെറുപ്പും, നിഷ്പക്ഷരുടെ എല്ലാ വിധ കാഴചപ്പാടുകളും ഞാന്‍ സ്വീകരിക്കുന്നു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക! എപ്പോഴും സ്നേഹം മാത്രം എന്നാണ് തല അജിത്ത് കുറിച്ചിരിക്കുന്നത്.
Mr Ajith Kumar's message on his 30th year in the film industry
Fans, Haters & Neutrals are 3 sides of the same coin. I graciously accept the Love from fans, the hate from the haters & the unbaised views of the Neutrals.
Live & Let live!
Unconditional Love Always!!
Ajith Kumar
ബോണി കപൂര്‍ നിര്‍മ്മിച്ച് എച്ച്.വിനോദ് സംവിധാനം ചെയുന്ന അജിത്തിന്റെ അടുത്ത ചിത്രം 'വാലിമൈ' ഈ വര്‍ഷം ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്. ഹുമ ഖുറേഷി, യോഗി ബാബു, കാര്‍ത്തികേയ എന്നിവരും ചിത്രത്തിലുണ്ട്. നിരവ് ഷായുടെ ഛായാഗ്രഹണവും യുവന് ശങ്കര്‍ രാജയുടെ സംഗീതവും നിര്‍വഹിക്കുന്നു.
സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന് തമിഴ് സിനിമയുടെ 'തല'യായി മാറിയ നടനാണ് അജിത്ത്. ഇന്ന് ഉള്ള ഫാന്‍ ഫോളോയിങ് അജിത്ത് ഉണ്ടാക്കി എടുത്തത് സിനിമകളിലൂടെ മാത്രമാണെന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും. കാരണം ഒരു വിഷയങ്ങളിലും അഭിപ്രായമുന്നയിക്കാത്ത നടനാണ് അദ്ദേഹം. പുരസ്കാര നിശകളിലോ, പ്രമോഷന് പരിപാടികളിലോ പങ്കെടുക്കാത്ത അജിത്ത് അഭിമുഖങ്ങളും നല്‍കാറില്ല.
കരിയറിന്റെ തുടക്കത്തില്‍ ഒന്ന് രണ്ട് പുരസ്കാര നിശകളിലും അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നെങ്കിലും, പിന്നീട് നടന്റെ വാക്കുകള്‍ വളച്ചൊടിച്ചതിനെ തുടര്‍ന്ന് പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അജിത്ത്.
അജിത്തിനെ 'തല'യായി ഉയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാലി
എസ് ജെ സൂര്യ സംവിധാനം ചെയ്ത വാലി എന്ന ചിത്രത്തില്‍ നായകനായും പ്രതിനായകനായും അഭിനയിച്ചുകൊണ്ടാണ് അജിത്ത് അതുവരെയുള്ള തന്റെ ഇമേജ് മാറ്റിയെടുത്തത്. ചിത്രത്തിലെ അഭിനയത്തിന് അജിത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു.
വരലാറ്
വാലിയ്ക്ക് ശേഷം അജിത്ത് പിന്നീട് വേറെയും ചില ചിത്രങ്ങളില്‍ ഇരട്ട വേഷത്തിലെത്തി. ആ സിനിമകളും നടന്റെ കരിയറിലെ വലിയ നേട്ടങ്ങളായി മാറിയതോടെ, കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത വരലാറ് എന്ന ചിത്രത്തില്‍ മൂന്ന് വേഷങ്ങളിലായിട്ടാണ് അജിത്ത് അഭിനയിച്ചത്. അച്ഛനും രണ്ട് മക്കളും അജിത്ത് തന്നെയായിരുന്നു. മൂന്നും തീര്‍ത്തും വ്യത്യസ്തവും ആയിരുന്നു.
മങ്കാത്തഅജിത്തിന്റെ അന്‍പതാമത്തെ സിനിമ എന്ന നിലയിലാണ് മങ്കാത്ത പ്രഖ്യാപിച്ച നള്‍ മുതല്‍ വാര്‍ത്തയായത്. ആ പ്രതീക്ഷ നിലനിര്‍ത്തി കൊണ്ട് തന്നെ സിനിമ സൂപ്പര്‍ ഹിറ്റ് വിജയം നേടി. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടാണ് അജിത്ത് എത്തിയത്. നായകനെ പ്രതിനായകനാക്കിയാല് സിനിമ പരാജയപ്പെടും എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയും ആയിരുന്നു സിനിമ
വീരംവീരം എന്ന ചിത്രത്തില്‍ ആരാധകരെ ആദ്യം ആകര്‍ഷിച്ചത് അജിത്തിന്റെ ലുക്ക് തന്നെയായിരന്നു. യഥാര്‍ത്ഥ ജീവിതത്തിലുള്ള ലുക്കില്‍ ഒരു നടന്മാരും അഭിനയിക്കാറില്ല. എന്നാല്‍ അജിത്ത് ആ ധൈര്യം കാണിച്ചു. വന്‍ വരവേല്പാണ് സിനിമയ്ക്ക് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.