ബിഗ് സ്ക്രീനിലെ വിജയകരമായ പ്രദർശനത്തിന് ശേഷം, അജിത് കുമാറിന്റെ ആക്ഷൻ ചിത്രം 'വലിമൈ' (Valimai) ഉടൻ തന്നെ OTT പ്ലാറ്റ്ഫോമായ ZEE5-ൽ സ്ട്രീമിംഗിനായി ലഭ്യമാകും. എച്ച്. വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ പ്രിയപ്പെട്ട നടനെ ബിഗ് സ്ക്രീനിൽ കാണാൻ അജിത്ത് ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. ഫെബ്രുവരി 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കളക്ഷൻ ഇനത്തിൽ കോടികൾ നേടിക്കഴിഞ്ഞു. ഇന്ത്യൻ ബോക്സ് ഓഫീസിൽ 200 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.
വലിമൈയുടെ OTT അരങ്ങേറ്റം മാർച്ച് 25-ന് ZEE5-ൽ ആണ്. ZEE5 അടുത്തിടെ മുഖ്യധാരാ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ സ്ട്രീം ചെയ്യാൻ തുടങ്ങിയിരുന്നു. പോസ്റ്റ്-റിലീസ് സ്ട്രീമിംഗ് അവകാശങ്ങൾക്കായി RRR, KGF 2 എന്നിവയുടെ നിർമ്മാതാക്കളുമായി OTT പ്ലാറ്റ്ഫോം ഇതിനകം കരാറിൽ എത്തിയിട്ടുണ്ട്.
ZEE5 ന്റെ അടുത്ത ബിഗ് ബജറ്റ് ദക്ഷിണേന്ത്യൻ റിലീസായിരിക്കും വലിമൈ. അജിത്തും ഹമ ഖുറേഷിയുമാണ് ആക്ഷൻ ഡ്രാമ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തെലുങ്ക് നടൻ കാർത്തികേയയാണ് പ്രതിനായകൻ.
മാർച്ച് 25 ഒടിടിയിൽ തെന്നിന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ ദിവസമാണ്. പവൻ കല്യാൺ നായകനാകുന്ന ഭീംല നായക്കും അതേ ദിവസം തന്നെ റിലീസ് ചെയ്യും.
— DisneyPlus Hotstar Telugu (@DisneyPlusHSTel) March 19, 2022
Disney+Hotstar, Aha വീഡിയോ എന്നിവയിൽ 'ഭീംല നായക്' ലഭ്യമാകും. OTT-യിൽ, ഇത് ഏതാണ്ട് പവൻ കല്യാണും അജിത്തും തമ്മിലുള്ള ഏറ്റുമുട്ടൽ പോലെയാണ്.
ഭീംല നായകിന് മുമ്പാണ് 'വലിമൈ' എത്തിയത്. സിനിമാശാലകൾക്ക് സോളോ റിലീസുകൾ ആവശ്യമാണെങ്കിലും, OTT പ്ലാറ്റ്ഫോമുകൾ അവരുടെ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പോരാട്ടത്തിൽ ഏർപ്പെടാൻ ഉത്സുകരാണ്.
അതേസമയം, 'വലിമൈ' Zee5-ൽ തെലുങ്കിലും ലഭ്യമാകും. എന്നിരുന്നാലും, അജിത്ത് നായകനായ ചിത്രം തമിഴിൽ ഹിറ്റായപ്പോൾ, തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ചിത്രം അൽപ്പം പാടുപെട്ടു.
സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം 'എകെ 62' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിൽ അജിത്ത് അടുത്തതായി എത്തും. ലൈക്ക പ്രൊഡക്ഷൻസ് അടുത്തിടെ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ഈ കൂട്ടുകെട്ട് സ്ഥിരീകരിച്ചിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.