• HOME
 • »
 • NEWS
 • »
 • film
 • »
 • Valimai motion poster | തല അജിത്തിന്റെ 'വാലിമൈ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Valimai motion poster | തല അജിത്തിന്റെ 'വാലിമൈ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Thala Ajith starring Valimai motion poster released | അജിത് നായകനായി ഒരുങ്ങുന്ന 'വാലിമൈ' എന്ന തമിഴ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

വാലിമൈ

വാലിമൈ

 • Share this:
  അജിത് നായകനായി ഒരുങ്ങുന്ന 'വാലിമൈ' എന്ന തമിഴ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. 'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വരമൂര്‍ത്തി ഐ.പി.എസ്. എന്ന ഓഫീസറായിട്ടാണ് അജിത് എത്തുന്നത്.

  കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വാലിമൈ'.

  കഴിഞ്ഞ വർഷം ചിത്രീകരിച്ച ബൈക്ക് സീക്വൻസിനിടെ തല അജിത്തിന് പരിക്കേറ്റിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ഈ വർഷം ദീപാവലി റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ പ്ലാൻ ചെയ്യുന്നതായാണ് അറിവ്. എന്നിരുന്നാലും, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

  ചെന്നൈയിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം എന്നിവ പോലെ സിനിമയുമായി ബന്ധമില്ലാത്ത രാഷ്ട്രീയ, പൊതു പരിപാടികളിൽ പോലും ആരാധകർ 'വാലിമൈ' വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഫെബ്രുവരി മാസത്തിൽ ഒരു പ്രസ്താവന ഇറക്കാൻ അജിത്തിനെ പ്രേരിപ്പിച്ചിരുന്നു. ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നായിരുന്നു അജിത് ആവശ്യപ്പെട്ടത്. താനുമായി ബന്ധമില്ലാത്ത ചടങ്ങുകളിൽ സിനിമയുടെ പുതിയ വിവരങ്ങൾ ആവശ്യപ്പെട്ടതിൽ തന്റെ ആരാധകരോട് താൻ അക്കാര്യത്തിൽ അസ്വസ്ഥനാണെന്നും അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം പിൻവാങ്ങാനും അജിത് ആവശ്യപ്പെട്ടു.  ഫസ്റ്റ് ലുക്ക് പോസ്റ്റർ അജിത്തിന്റെ അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. താരങ്ങളുടെ ജന്മദിനത്തിൽ ചലച്ചിത്ര നിർമ്മാതാക്കൾ സിനിമകളുടെ കാര്യമായ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുന്നു, കൂടാതെ നിർമ്മാണ കമ്പനിയായ ബേവ്യൂ പ്രോജക്റ്റ്സ് എൽ‌എൽ‌പി ആ തീയതിയിൽ ഫസ്റ്റ് ലുക്ക് റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

  എന്നിരുന്നാലും, ഏപ്രിൽ 23 ന് നിർമ്മാതാവ് ബോണി കപൂർ കോവിഡ്19 ന്റെ രണ്ടാം തരംഗത്തെത്തുടർന്ന് റിലീസ് മാറ്റിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. വിനാശകരമായ രണ്ടാമത്തെ കോവിഡ് തരംഗവും അതിന്റെ ഫലമായുണ്ടായ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സാമ്പത്തികവും വൈകാരികവുമായ നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് സിനിമയുടെ അണിയറക്കാർ ആ തീരുമാനം എടുത്തത്.

  റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ 'വാലിമൈ' ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു ഷൂട്ടിംഗ്. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

  Summary: Here comes the most anticipated motion poster from Thala Ajith movie Valimai
  Published by:user_57
  First published: