200 കോടി ക്ലബ്ബിൽ ഇടം നേടി തല അജിത്-നയൻതാര ജോഡികളുടെ ചിത്രം വിശ്വാസം. തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിനാണ് ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ മാത്രമായി ഇത്രയും തുക നേടാനായത്. തൂക്കുദുരൈ എന്ന മധുരയിലെ നാട്ടു പ്രമാണിയുടെ വേഷത്തിലായിരുന്നു അജിത്. നിരഞ്ജന എന്ന കഥാപാത്രമായി നായികാ വേഷത്തിൽ നയൻതാരയെത്തി. ഇവരുടെ മകളായി അഭിനയിച്ച അനിഖയും കൂടി ചേർന്നാൽ ചിത്രത്തിന് മലയാളി തിളക്കം ഏറെ. കേരളത്തിൽ വേരുകളുള്ള കുടുംബത്തിലെ അംഗമായ അജിത്തിന്റെ ഭാര്യ മുൻ അഭിനേത്രിയായ ശാലിനിയാണ്.
ആദ്യ ദിനം തന്നെ വിശ്വാസം വാർത്തകളിൽ നിറഞ്ഞിരുന്നു. റിലീസ് ദിവസം തല മലർത്തിയടിച്ചത് സാക്ഷാൽ തലൈവരെയാണ്. ആദ്യ ദിവസം രജനികാന്ത് ചിത്രം പേട്ടയെക്കാൾ കൂടുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു വിശ്വാസം. 27 വർഷത്തെ രജനിയുടെ എതിരില്ലാത്ത റെക്കോർഡ് ഭേദിച്ചായിരുന്നു ഈ വരവ്.
ഇതിനും മുൻപ് തലൈവരുടെ ചിത്രത്തെ മലർത്തിയടിക്കാൻ സാധിച്ചത് ഉലക നായകൻ കമൽ ഹാസനാണ്. 1992 ഒക്ടോബർ 25ന് തേവർ മകൻ രജനി ചിത്രം പാണ്ടിയനെക്കാളും മികച്ച നിലയിലായിരുന്നു ബോക്സ് ഓഫീസിൽ ആദ്യ ദിനം. ആ ചരിത്രം വീണ്ടും രേഖപ്പെടുത്തിയ ദിവസമായിരുന്നു 2019 ജനുവരി 10 എന്ന വിശ്വാസവവും, പേട്ടയും ഒന്നിച്ചു തിയേറ്ററുകളിലെത്തിയ നാൾ. എന്നാൽ തല അജിത്തിനെ സംബന്ധിച്ചും ഇത് വിജയപരമ്പരയാണ്. 2014 ചിത്രം വീരം വിജയ് പടം ജില്ലയേക്കാൾ മികച്ച നിലയിലായിരുന്നു ആദ്യ ദിനം തിയേറ്ററുകളിലെ പ്രകടനം. 2015 ലും അതാവർത്തിച്ചു. കമൽ ചിത്രം തൂങ്കാവനം അജിത്തിന്റെ വേതാളത്തോളം വന്നില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.