ഇന്റർഫേസ് /വാർത്ത /Film / 'തലൈവർ'ക്കു മേലെ 'തല'; രജനി ആദ്യ ദിനം രണ്ടാമതാവുന്നത് 27 വർഷത്തിലാദ്യം

'തലൈവർ'ക്കു മേലെ 'തല'; രജനി ആദ്യ ദിനം രണ്ടാമതാവുന്നത് 27 വർഷത്തിലാദ്യം

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  പൊങ്കൽ ചിത്രങ്ങളായി തിയേറ്ററിലെത്തിയ രജനി ചിത്രം പേട്ടയും തല അജിത് ചിത്രം വിശ്വാസവും ബോക്സ് ഓഫീസിൽ തീ പാറുന്ന പോരാട്ടമാണ്. എന്നാൽ പുറത്തു വരുന്ന കണക്കുകൾ പ്രകാരം തലൈവർക്കും മേലെ 'തല' കൊയ്ത്തു നടത്തിയിരിക്കുന്നു. 27 വർഷങ്ങളുടെ ചരിത്രം ഭേദിച്ച് ആദ്യ ദിവസം രജനി ചിത്രം ബോക്സ് ഓഫീസിൽ രണ്ടാമതാണ്. തമിഴ് നാട് ബോക്സ് ഓഫീസ് കണക്ക് പ്രകാരമാണിത്.

  അച്ഛന്റെ അമ്മുവിൽ നിന്നും നായികയിലേക്ക്, കല്യാണി പ്രിയദർശൻറെ വാക്കുകൾ

  ഇതിനും മുൻപ് തലൈവരുടെ ചിത്രത്തെ മലർത്തിയടിക്കാൻ സാധിച്ചത് ഉലക നായകൻ കമൽ ഹാസനാണ്. 1992 ഒക്ടോബർ 25ന് തേവർ മകൻ രജനി ചിത്രം പാണ്ടിയനെക്കാളും മികച്ച നിലയിലായിരുന്നു ബോക്സ് ഓഫീസിൽ ആദ്യ ദിനം. ആ ചരിത്രം വീണ്ടും രേഖപ്പെടുത്തിയ ദിവസമായിരുന്നു 2019 ജനുവരി 10 എന്ന വിശ്വാസവവും, പേട്ടയും ഒന്നിച്ചു തിയേറ്ററുകളിലെത്തിയ നാൾ.

  എന്നാൽ തല അജിത്തിനെ സംബന്ധിച്ചും ഇത് വിജയപരമ്പരയാണ്. 2014 ചിത്രം വീരം വിജയ് പടം ജില്ലയേക്കാൾ മികച്ച നിലയിലായിരുന്നു ആദ്യ ദിനം തിയേറ്ററുകളിലെ പ്രകടനം. 2015 ലും അതാവർത്തിച്ചു. കമൽ ചിത്രം തൂങ്കാവനം അജിത്തിന്റെ വേതാളത്തോളം വന്നില്ല.

  First published:

  Tags: Petta movie, Rajinikanth, Thala Ajith, Thala Ajith Viswasam, Viswasam, Viswasam Pongal release