നടൻ ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്ന 'തല്ലുമാല' ഓഗസ്റ്റ് മാസം റിലീസ് ചെയ്യും. ഓഗസ്റ്റ് 12 ആണ് റിലീസ് തിയതി.
മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
"ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റർടെയ്നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്സിൻ്റെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല',” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞതിങ്ങനെ.
കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്.
ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.
വിതരണം - സെൻട്രൽ പിക്ചേർസ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം - വിഷ്ണു വിജയ്, കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രീം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.
Summary: 'Thallumala' featuring Tovino Thomas and Kalyani Priyadarshan is slated for a August 2022 release. The movie is coming on the 12th of August as theatre releaseഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.