• HOME
  • »
  • NEWS
  • »
  • film
  • »
  • ഉച്ചക്ക് ശേഷം സാർ ഫ്രീയാണെങ്കിൽ ഒന്ന് കണ്ടാലോ? ഇനിയാണ് തമാശ

ഉച്ചക്ക് ശേഷം സാർ ഫ്രീയാണെങ്കിൽ ഒന്ന് കണ്ടാലോ? ഇനിയാണ് തമാശ

Thamasha movie teaser unveiled | തിരക്ക് മാറ്റി വച്ചിട്ടാണെങ്കിലും കാണാം എന്ന് മാഷ് വാക്കു കൊടുക്കുന്നുമുണ്ട്.

  • Share this:
    ഉച്ചക്ക് ശേഷം സാർ ഫ്രീയാണെങ്കിൽ ഒന്ന് കണ്ടാലോ? മാഷിന്റെ ഫോണിലേക്ക് വരുന്ന വാട്സാപ്പ് വോയിസ് മെസ്സേജ് ആണിത്. അങ്ങേ തലക്കൽ സഫിയ എന്ന പെൺകുട്ടി. തിരക്ക് മാറ്റി വച്ചിട്ടാണെങ്കിലും കാണാം എന്ന് മാഷ് വാക്കു കൊടുക്കുന്നുമുണ്ട്. വിനയ് ഫോർട്ട് നായകനാവുന്ന തമാശയുടെ ടീസർ തന്നെ തമാശ മട്ടിലാണ് ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി എത്തിയ ഗ്രെയ്‌സ് ആന്റണി ഒരു പ്രധാന വേഷം ചെയ്യുന്ന ചിത്രമാണിത്.



    മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയൻ - ഷഹബാസ് അമൻ ഒന്നിക്കുന്ന ചിത്രമാണ് തമാശ.
    സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും.

    ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ സമീര്‍ താഹിറാണ്.

    First published: