• HOME
  • »
  • NEWS
  • »
  • film
  • »
  • Muduka song | നഞ്ചിയമ്മയ്ക്കു ശേഷം അട്ടപ്പാടിയുടെ ശബ്ദമായി തങ്കരാജ് മൂപ്പൻ; 'മുഡുക' ഭാഷയിലെ ഗാനം കേട്ടിട്ടുണ്ടോ?

Muduka song | നഞ്ചിയമ്മയ്ക്കു ശേഷം അട്ടപ്പാടിയുടെ ശബ്ദമായി തങ്കരാജ് മൂപ്പൻ; 'മുഡുക' ഭാഷയിലെ ഗാനം കേട്ടിട്ടുണ്ടോ?

അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയിലെ ഗാനം സുരേഷ് ഗോപി റിലീസ് ചെയ്തു

സിഗ്നേച്ചർ

സിഗ്നേച്ചർ

  • Share this:
അട്ടപ്പാടിയുടെ (Attappady) ജീവിതം പ്രമേയമായ സിഗ്നേച്ചർ എന്ന ചിത്രത്തിലെ അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയിൽ, കട്ടേക്കാട് ഊര് മൂപ്പനും സ്കൂൾ ഹെഡ് മാസ്റ്ററും കൂടിയായ തങ്കരാജ് മൂപ്പൻ എഴുതി, സംഗീതം ചെയ്തു പാടിയിരിക്കുന്ന 'മുഡുക' ഗാനം (Muduka song) സുരേഷ് ഗോപി റിലീസ് ചെയ്തു. പാട്ട് കണ്ട്‌ അദ്ദേഹം 'ലളിതം സുന്ദരം' എന്ന്‌ പറഞ്ഞു സിഗ്നേച്ചർ ടീമംഗങ്ങളെ അഭിനന്ദിച്ചു.

എറണാകുളം നോർത്ത് സെവൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മനോജ് പാലോടൻ, അട്ടപ്പാടിയിലെ കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി എം ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡ്യൂസർ ലിബിൻ പോൾ, മേക്കപ്‌ മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 14 ന് തീയേറ്ററിലേക്ക് എത്തുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിലെ ഇതിനോടകം ഇറങ്ങിയ ഏലേലമ്മ എന്ന ഗാനവുറ ടീസറും പ്രേക്ഷക ശ്രദ്ധ കിട്ടിയതുപോലെ 'മുഡുക' സോങ്ങും ജനഹൃദയങ്ങളിലേക്കു എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ചിത്രമാണ് 'സിഗ്നേച്ചർ'. മനോജ്‌ പാലോടൻ സംവിധാനം ചെയ്ത 'സിഗ്നേച്ചർ' എന്ന ചിത്രത്തിൽ ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.



ഒപ്പം നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.

സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച 'സിഗ്നേച്ചറി'ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദർ ബാബു തട്ടിൽ സി എം ഐ, ക്യാമറ- എസ്. ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്, സംഗീതം- സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ- നിസാർ മുഹമ്മദ്‌, ആർട്ട്‌ ഡയറക്ടർ- അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാനരചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ.എം., അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്- റോബിൻ അലക്സ്‌, കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

Summary: Thangaraj Moopan sings a song in Muduka language for the movie Signature
Published by:user_57
First published: