• HOME
  • »
  • NEWS
  • »
  • film
  • »
  • Thanmayi | ഭർതൃഗൃഹത്തിൽ അരക്ഷിതയാവുന്ന സ്ത്രീയുടെ പോരാട്ട ജീവിതവുമായി 'തന്മയി'

Thanmayi | ഭർതൃഗൃഹത്തിൽ അരക്ഷിതയാവുന്ന സ്ത്രീയുടെ പോരാട്ട ജീവിതവുമായി 'തന്മയി'

നവാഗതനായ സജി കെ. പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീന ഭാട്യ നായിക

തന്മയി

തന്മയി

  • Last Updated :
  • Share this:
    സ്ത്രീ ഭർത്യഗൃഹത്തിൽ അരക്ഷിതയാവുകയും തുടർന്ന് മടങ്ങിപ്പോകാൻ ഇടമില്ലാതാവുകയും ചെയ്യുമ്പോൾ നടത്തുന്ന പോരാട്ടജീവിതത്തിന്റെ കഥയുമായെത്തുന്ന ചിത്രമാണ് 'തൻമയി' (Thanmayi). ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് എറണാകുളത്തു വച്ച് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് നിർവ്വഹിച്ചു.

    നവാഗതനായ സജി കെ. പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി.കെ. കൃഷ്ണകുമാർ, മായ കൃഷ്ണകുമാർ, നൗഫൽ ഖാൻ, ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവർ അഭിനയിക്കുന്നു.

    ചിത്രീകരണം ഉടൻ ആരംഭിക്കും. ബാനർ - മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം -മായ കൃഷ്ണകുമാർ, സംവിധാനം- സജി കെ. പിള്ള, കഥ, തിരക്കഥ - എൻ.ആർ. സുരേഷ് ബാബു, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം - കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം - ദൃശ്യ, ഡിസൈൻസ് - ആനന്ദ് പി.എസ്. , പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.

    Also read: Zakariya | സംവിധായകൻ സക്കരിയ നായകൻ; ചിത്രം 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'

    'സുഡാനി ഫ്രം നൈജീരിയ' (Sudani from Nigeria) എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കരിയയെ (Zakariya Mohammed) നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' (Communist Pacha Adhava Appa) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 20ന് കോഴിക്കോട് ആരംഭിച്ചു.

    ആഷിഫ് കക്കോടി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ. നായര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഷഫീഖ് വി.ബി., ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നടോടി.

    Summary: In the film Thanmayi, a woman's struggles in the home are depicted
    Published by:user_57
    First published: