• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

സ്കൂൾ വെക്കേഷൻ കാത്തിരുന്ന നായകനെയും നായികയെയും കൊണ്ടൊരു സിനിമ: തണ്ണീർമത്തൻ ദിനങ്ങളെപ്പറ്റി സംവിധായകൻ ഗിരീഷ്

Thanneermathan Dinangal director Gireesh AD on his debut movie | 'ടിക്കറ്റ് ഒപ്പിച്ചു തരുമോ എന്നൊക്കെ ചോദിച്ച് മെസ്സേജ് വരുന്നുണ്ട്,' സംവിധായകൻ പറയുന്നു

news18india
Updated: July 29, 2019, 4:56 PM IST
സ്കൂൾ വെക്കേഷൻ കാത്തിരുന്ന നായകനെയും നായികയെയും കൊണ്ടൊരു സിനിമ: തണ്ണീർമത്തൻ ദിനങ്ങളെപ്പറ്റി സംവിധായകൻ ഗിരീഷ്
തണ്ണീർമത്തൻ ദിനങ്ങൾ സംവിധായകൻ ഗിരീഷ്; ചിത്രത്തിലെ ഒരു രംഗം
 • Share this:
#മീര മനു

മൂക്കുത്തി എന്ന ഹ്രസ്വ ചലച്ചിത്രമാണ് ഗിരീഷ് എ.ഡി.യെ മലയാള സിനിമാ സംവിധായകനാക്കുന്നത്. കന്നി സംരംഭം 'തണ്ണീർമത്തൻ ദിനങ്ങൾ' പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കയ്യടികൾ നേടിക്കൊണ്ടിരിക്കുന്നു. സന്തോഷം നിമിഷങ്ങൾ സംവിധായകൻ ഗിരീഷ് എ.ഡി. ന്യൂസ് 18 മലയാളത്തോട് പങ്ക് വയ്ക്കുന്നു.

തണ്ണീർമത്തൻ ദിനങ്ങൾ മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്നു. പ്രതീക്ഷിച്ചിരുന്നോ? സംവിധായകനെന്ന നിലയിൽ എന്ത് തോന്നുന്നു?

ചെറിയൊരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നു. പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാനുള്ള സ്റ്റാർ കാസ്‌റ്റ് ഈ ചിത്രത്തിന് ഉണ്ടായിരുന്നില്ല. പറഞ്ഞറിയുന്ന മൗത്ത് പബ്ലിസിറ്റി ആയിരുന്നു ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ സംഭവിക്കാൻ ഇടയുണ്ടാവുമോ എന്നും ഭയപ്പെട്ടിരുന്നു. ആദ്യ ദിവസം കഴിഞ്ഞതും അത് മാറി. നല്ല കളക്ഷൻ ആയിരുന്നു. ഇപ്പോൾ ഹാപ്പിയാണ്.

പലയിടത്തും ടിക്കറ്റ് കിട്ടിയില്ല എന്നും പറഞ്ഞു കുട്ടികളൊക്കെ മെസ്സേജ് അയക്കുന്നുണ്ട്. ടിക്കറ്റ് ഒപ്പിച്ചു തരുമോ എന്നൊക്കെ ചോദിച്ച് മെസ്സേജ് വരുന്നുണ്ട്. കൊടുങ്ങല്ലൂർ ഭാഗത്തെവിടെയോ തിയേറ്ററിന്റെ ചില്ലു തകർത്തു എന്നൊക്കെ കേട്ടു. വാസ്തവമാണോ എന്നറിയില്ല. ഓരോരുത്തരും വിളിച്ചു പറയുന്നുണ്ട്. പ്രൊമോഷന്റെ ഭാഗമായി തിയേറ്ററുകളിൽ പോയിരുന്നു.

സിനിമയിൽ ഉടനീളം മാത്യുവിന്റെ പ്രകടനം നിർണ്ണായകമാണ്. മാത്യു എന്ന നടനെപ്പറ്റി.

Loading...

കുമ്പളങ്ങി നൈറ്റ്സ് കണ്ടിട്ടാണ് ഞാൻ മാത്യുവിനെ വിളിക്കുന്നത്. മാത്യു ഒരു സ്റ്റാർ ആയിട്ടല്ല നമ്മുടെ സെറ്റിലേക്ക് കയറുന്നത്. എല്ലാവരുടെയും ഒപ്പമുള്ള ഒരു കുട്ടിയായിട്ടാണ്. അത് കൊണ്ട് മറ്റു കുട്ടികളെ പോലെ തന്നെയായിരുന്നു മാത്യുവും. കുമ്പളങ്ങി നൈറ്റ്സിന്റെ വിജയം തെല്ലും ബാധിക്കാത്ത ഒരാൾ. വളരെ പാവമാണ്. അതാവുമ്പോൾ അവരെക്കൊണ്ടു കൂടുതൽ പെർഫോം ചെയ്യിക്കാനും പറ്റും. സിനിമയിൽ വരുമ്പോൾ പ്ലസ് വൺ കഴിഞ്ഞുള്ള വെക്കേഷനിലായിരുന്നു 16 വയസ്സുകാരനായ മാത്യു. അനശ്വര പത്താം ക്ലാസ് റിസൾട്ട് കാത്തിരിപ്പായിരുന്നു. ഷൂട്ടിങ്ങിനായി സ്കൂൾ ലഭ്യമായതും വെക്കേഷനിലായിരുന്നു. അങ്ങനെ വെക്കേഷനിലേക്ക് ഷൂട്ട് പ്ലാൻ ചെയ്ത് മാർച്ച് 20ന് ആരംഭിച്ചു.ഷോർട്ട് ഫിലിമിൽ നിന്നും സിനിമയിലേക്ക്. ജോമോൻ ടി. ജോൺ അടങ്ങുന്ന നിർമ്മാതാക്കൾക്കരികിൽ എത്തുന്നത്:

സിനിമ എന്ന ലക്‌ഷ്യം വച്ചിട്ടാണ് ഷോർട് ഫിലിമൊക്കെ ചെയ്തിരുന്നത്. അത് ലക്‌ഷ്യം കണ്ടു എന്ന് തന്നെ പറയാം. അന്നും ഈ സ്ക്രിപ്റ്റ് കയ്യിലുണ്ടായിരുന്നു. മൂക്കുത്തി വഴി തന്നെയാണ് എനിക്ക് സിനിമയിലേക്ക് എൻട്രി കിട്ടുന്നതും. മൂക്കുത്തി ഇല്ലാതിരുന്നെങ്കിൽ ഈ പ്രൊജക്റ്റ് വൈകിയേനെ.

ഷമീർ ഇക്കാനെ (നിർമ്മാതാവ് ഷമീർ മുഹമ്മദ്) ആണ് ഞാൻ ആദ്യം കാണുന്നത്. അവർ ആദ്യമായി ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നു. അവർക്ക് ചെറിയൊരു സിനിമ ചെയ്ത് തുടങ്ങണം എന്നായിരുന്നു. അപ്പോഴാണ് മൂക്കുത്തി ഇറങ്ങുന്നതും, മൂക്കുത്തിയിലെ നായകനായ വിനീതും ഷമീർ ഇക്കയും അങ്കമാലി ഡയറീസിൽ ഒന്നിച്ചുണ്ടായിരുന്നു. വിനീത് വഴിയാണ് ഞാൻ ഷമീർ ഇക്കാനെ പരിചയപ്പെടുന്നത്. അങ്ങനെ അവരുടെ അടുത്തു ചെന്ന് സ്ക്രിപ്റ്റ് പറയുന്നു. എന്നിട്ടാണ് ഞാൻ ജോമോൻ ചേട്ടനെ പരിചയപ്പെടുന്നത്. ശേഷം അവർ ഒന്നിച്ച് പടം പ്രൊഡ്യൂസ് ചെയ്യുന്നു.

ഷൂട്ടിംഗ് വിശേഷങ്ങൾ

തൃശൂർ ചാലക്കുടിയാണ് എന്റെ സ്വദേശം. എറണാകുളം-തൃശൂർ അതിർത്തിയിലെ മാള, അന്നമനട പോലുള്ള സ്ഥലങ്ങളാണ് സ്ക്രിപ്റ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. ലൊക്കേഷൻ കണ്ടപ്പോൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് നോർത്ത് പറവൂരിനടുത്ത് ഗോതുരുത്ത് എന്ന സ്ഥലമാണ്. ആ സ്ഥലത്തിന്റെ പേര് സ്കൂളിന് ഉപയോഗിക്കുകയായിരുന്നു. എറണാകുളം-തൃശൂർ അതിർത്തി ഗ്രാമങ്ങൾ ആണ് ചിത്രത്തിൽ കാണുന്ന സ്ഥലങ്ങൾ. അഞ്ചു സ്കൂളുകളിൽ വച്ചാണ് ഒരു സ്കൂളിനെ ഞങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന സ്കൂൾ ഇന്റീരിയർ, ലാബ്, ലൈബ്രറി വെവ്വേറെ സ്കൂളികളിലാണ്.

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...