നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തണ്ണീർമത്തൻ ദിനങ്ങൾ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

  തണ്ണീർമത്തൻ ദിനങ്ങൾ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

  Thanneermathan Dinangal first look poster is here | വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ

  തണ്ണീർമത്തൻ ദിനങ്ങൾ

  തണ്ണീർമത്തൻ ദിനങ്ങൾ

  • Share this:
   വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഒരു സ്കൂൾ കാല പ്രണയവും, നൊസ്റ്റാൾജിയയും നിറഞ്ഞ ചിത്രമാണിതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. നായിക പുതുമുഖമാണ്. മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. ആണ് സംവിധാനം. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.   നിർമ്മാതാവ് ജോമോൻ ടി ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

   ജോമോൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രമാണിത്. 2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ. ശേഷം തട്ടത്തിൻ മറയത്ത്, എ.ബി.സി.ഡി., അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളുടെ പിന്നണിയിൽ ജോമോൻ ക്യാമറാമാനായി പ്രവർത്തിച്ചു. ചാർളിയുടെ ക്യാമറക്കു സംസ്ഥാന അവാർഡ് നേടുകയുണ്ടായി. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ നേരെ പോയത് ബോളിവുഡിലേക്ക്. ഗോൽമാൽ എഗൈൻ, സിംബ എന്നീ ചിത്രങ്ങളുടെ ക്യാമറ ജോമോൻ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

   First published: