നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ടു കോടി മുടക്കിയ 'തണ്ണീർമത്തൻ' നേടിയത് 45 കോടി

  രണ്ടു കോടി മുടക്കിയ 'തണ്ണീർമത്തൻ' നേടിയത് 45 കോടി

  Thanneermathan Dinangal grosses Rs 45 crores from box office | ലോകമെമ്പാടും നിന്നുള്ള കളക്ഷനാണിത്

  തണ്ണീർമത്തൻ ദിനങ്ങൾ

  തണ്ണീർമത്തൻ ദിനങ്ങൾ

  • Share this:
   കേവലം രണ്ടു കോടി മുതൽ മുടക്കിൽ എടുത്ത ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. മലയാള സിനിമയിലെ ഒരു ഇടത്തരം ചിത്രത്തിന്റെ ബജറ്റ് ആണിത്. എന്നാൽ മറ്റു പല സിനിമകളെയും പോലെ തന്നെ ബോക്സ് ഓഫീസിൽ ഈ തണ്ണീർമത്തൻ രുചികൾ വാരിക്കൂട്ടിയത് 45 കോടിയാണ്. ലോകമെമ്പാടും നിന്നുള്ള കളക്ഷനാണിത്. വൻ മുടക്കുമുതലിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ മാത്രമല്ല വിജയം കുറിച്ചത് എന്ന ചരിത്രം ആവർത്തിക്കുകയാണ് മലയാള സിനിമ.

   മാത്യു തോമസ്, വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ്. ഗിരീഷ് എ.ഡി.യുടെ കന്നി ചിത്രമാണിത്.   ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. നിർമ്മാതാവ് ജോമോൻ ടി. ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തത് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദാണ്. ജോമോൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് കടന്ന ചിത്രമാണിത്.

   First published:
   )}