നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • യാതൊരു മുൻ പരിചയവുമില്ലാതെ ഒരു തിരക്കഥയുമായി കയറിച്ചെന്ന ഓണനാൾ; ഓപ്പറേഷൻ ജാവയെക്കുറിച്ച് തരുൺ മൂർത്തി

  യാതൊരു മുൻ പരിചയവുമില്ലാതെ ഒരു തിരക്കഥയുമായി കയറിച്ചെന്ന ഓണനാൾ; ഓപ്പറേഷൻ ജാവയെക്കുറിച്ച് തരുൺ മൂർത്തി

  'തുടക്കക്കാരന്റെ വെപ്രാളത്തിൽ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞാൻ കേൾക്കുന്നത് "നമ്മൾ ഈ സിനിമ ചെയ്യുന്നു" എന്ന് വാചകമാണ്'... ഫേസ്ബുക്ക് പോസ്റ്റുമായി 'ഓപ്പറേഷൻ ജാവ' സംവിധായകൻ തരുൺ മൂർത്തി

  നിർമ്മാതാവും സംവിധായകനും

  നിർമ്മാതാവും സംവിധായകനും

  • Share this:
   'അഖിലേഷേട്ടനല്ലേ?', 'അതേ, അഖിലേഷേട്ടനാണ്' ഈ ഒരു ഡയലോഗ് 'ഓപ്പറേഷൻ ജാവ' എന്ന മലയാള ചിത്രം ഓർക്കാൻ ധാരാളമാണ്. അഭ്യസ്തവിദ്യരായ, മിടുക്കരും തൊഴിൽരഹിതരുമായ യുവാക്കളുടെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേടാണ് ഈ ചിത്രം. 'ഓപ്പറേഷൻ ജാവ' പിറക്കാൻ കാരണം ഒരോണനാളാണ്‌. അതേക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു.

   "2019 ലെ ഒരു ഓണദിവസമാണ് യാതൊരു മുൻ പരിചയവുമില്ലാത്ത ഞാൻ ഒരു തിരക്കഥയുമായി
   വി സിനിമാസിന്റെ ഓഫീസിലേയ്ക്ക് ചെന്ന് കയറുന്നത്. തുടക്കക്കാരന്റെ വെപ്രാളത്തിൽ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞാൻ കേൾക്കുന്നത്
   ."നമ്മൾ ഈ സിനിമ ചെയ്യുന്നു" എന്ന് വാചകമാണ്...
   ആ സിനിമയാണ് നമ്മൾ ആഘോഷിച്ച
   "ഓപ്പറേഷൻ ജാവ"
   2021 ലെ ഈ ഓണം ആഘോഷിക്കുമ്പോൾ മനസ്സിൽ ഇപ്പോഴും ജാവയ്ക്ക് തീയേറ്ററിൽ നിന്നും കിട്ടിയ കൈയ്യടികളുണ്ട്, ചിരികളുണ്ട്, നൊമ്പരങ്ങളുണ്ട് പിരിമുറുക്കങ്ങളുണ്ട്...
   അന്ന് നിങ്ങൾ പ്രേക്ഷകർ മനസറിഞ്ഞു നൽകിയ സ്നേഹവും കരുതലും തന്നെയാണ് ഞങ്ങളുടെ അടുത്ത സിനിമയുടേയും ഊർജം..
   അതെ,പറഞ്ഞു വരുന്നത് ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ പറ്റിയാണ്.
   ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന്റെ തുടക്കമായിരുന്നു. ഓപ്പറേഷൻ ജാവ തുടങ്ങുന്നതിനു മുൻപ് ടൈറ്റിൽ കാർഡിൽ കുറിച്ചിട്ടത് പോലെ
   നിയോഗിച്ച വൈക്കത്തപ്പന്റെ നടയിൽ നിന്ന് തന്നെയാണ് പുതിയ ചിത്രത്തിന്റെ തുടക്കവും.
   തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉർവശി തീയറ്റേഴ്സിന് വേണ്ടി സന്ദീപ് സേനൻ ആണ് ഞങ്ങളുടെ ചിത്രം നിർമ്മിക്കുന്നത്..


   കോവിഡിന്റെ ഞെരുക്കത്തിൽ ജാവയുടെ റിലീസ് പോലും അനശ്ചിതിത്വലായിരുന്ന സമയത്ത്
   "നിന്റെ അടുത്ത സിനിമ ഞാൻ ചെയ്തോളാം" എന്ന് സന്ദീപേട്ടൻ പറയുമ്പോൾ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന്റെ ഒരു വിഷ്വൽസ് പോലും അവർ കണ്ടിരുന്നില്ല, കാണണം എന്ന് പറഞ്ഞതുമില്ല...
   അന്ന് മുതൽ ഇന്നോളം ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത്,സ്നേഹിച്ച്, ലാളിച്ച്, ആശിച്ച് ഒരുക്കുന്നതാണ് ഹൃദയത്തോട് ഒരുപാട് ചേർന്നു നില്ക്കുന്ന ഈ കുഞ്ഞ് ചിത്രം.ജാവയ്ക്കു നിങ്ങൾ നല്കിയ വലിയ പിന്തുണയിൽ നിന്നുമാണ് നമ്മുടെ രണ്ടാമത്തെ സിനിമ ജനിയ്ക്കുന്നത്...
   കൂടുതൽ വിവരങ്ങൾ വഴിയേ പറയാം.....
   ആദ്യ സിനിമയുടെ വിജയം കണ്ടപ്പോൾ എല്ലാവരും ഒരേ പോലെ പറഞ്ഞിരുന്നു..
   "നിന്റെ അടുത്ത സിനിമയാണ് നിന്റെ ആദ്യ സിനിമയെന്ന്"
   അതെ
   "ഇത് തന്നെയാണ് ഞങ്ങളുടെ ആദ്യ സിനിമ"
   സ്നേഹ പൂർവ്വം
   തരുൺ മൂർത്തി
   C/o ഉർവശി തീയറ്റേഴ്സ്"

   Summary: Director Tharun Moorthy narrates the origin of his movie Operation Java. The film, according to his Facebook, has originated from an Onam Day. He remembers the day he walked in with a fully-finished script
   Published by:user_57
   First published:
   )}