• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES THARUN MOORTHY TO DIRECT SAUDI VELLAKKA AFTER OPERATION JAVA

ഓപ്പറേഷൻ ജാവയ്ക്കു ശേഷം 'സൗദി വെള്ളക്ക'യുമായി സംവിധായകൻ തരുൺ മൂർത്തി

Tharun Moorthy to direct Saudi Vellakka after Operation Java | 'ഓപ്പറേഷൻ ജാവയുടെ' സംവിധായകൻ തരുൺ മൂർത്തിയുടെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു

സൗദി വെള്ളക്ക

സൗദി വെള്ളക്ക

  • Share this:
    'പ്രേമം' സിനിമയുടെ പ്രിന്റ് റിലീസിനും മുൻപ് ചോർത്തിയതും, അഭ്യസ്ത വിദ്യരും തൊഴിൽരഹിതരുമായ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയും ഉൾപ്പെടുത്തി പുറത്തുവന്ന മലയാള ചിത്രം 'ഓപ്പറേഷൻ ജാവയുടെ' സംവിധായകൻ തരുൺ മൂർത്തിയുടെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് 'സൗദി വെള്ളക്ക' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കി.

    ലുക്ക്മാൻ, സുധി കോപ്പ, ബിനു പപ്പു, ശ്രിന്ദാ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് സന്ദീപ് സേനൻ പോസ്റ്റ് ചെയ്ത വാക്കുകൾ ചുവടെ:



    "സുഹൃത്തുക്കളെ ,

    ഉർവ്വശി തീയറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു " സൗദി വെള്ളക്ക. " അണിയറയിൽ : കഥ,തിരക്കഥ,സംവിധാനം - തരുൺ മൂർത്തി. നിർമ്മാണം - സന്ദീപ് സേനൻ ഛായാഗ്രഹണം - ശരൺ വേലായുധൻ , ചിത്രസംയോജനം - നിഷാദ് യൂസഫ് , സഹനിർമ്മാണം - ഹരീന്ദ്രൻ , ശബ്ദ രൂപകൽപന - വിഷ്ണു ഗോവിന്ദ് - ശ്രീശങ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ , സംഗീതം - പാലീ ഫ്രാൻസിസ്, ഗാന രചന - അൻവർ അലി , രംഗപടം - സാബു മോഹൻ , ചമയം - മനു മോഹൻ , കാസ്റ്റിംഗ് ഡയറക്ടർ - അബു വാളയംകുളം വസ്ത്രലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ , നിശ്ചലഛായഗ്രാഹണം - ഹരി തിരുമല , പ്രൊഡക്ഷൻ കോർഡിനേറ്റർ - മനു ആലുക്കൽ പരസ്യകല - യെല്ലോടൂത്സ്. അരങ്ങിൽ : ലുക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ , ബിനു പപ്പു , ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ.
    "സൗദി വെള്ളക്ക" തരുൺ മൂർത്തി എന്ന മികച്ച പ്രതിഭയുടെ രണ്ടാം ചലച്ചിത്രമാണ്. എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും എന്ന് പ്രതീക്ഷയോടെ ...
    സന്ദീപ് സേനൻ"

    Summary: Director of 'Operation Java' movie announces his next, title 'Saudi Vellakka'. The film is produced under the banner of Urvashi Theatres by Sandip Senan. The film has Lukman Avaran, Sudhi Koppa, Binu Pappu and Srindaa playing the lead roles. Title poster was released by actor Prithviraj Sukumaran
    Published by:user_57
    First published:
    )}