സംവിധായകനെ നായകനാക്കുമ്പോൾ സിനിമ ഇരട്ടി മികവുറ്റതാകുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് 'ചൂളം' സിനിമയുടെ സംവിധായകൻ രമേഷ് അമ്മാനത്ത്. സംവിധായകനായ എം.എ. നിഷാദിനെ നായകനാക്കി 'ചൂളം' ചെയ്യുമ്പോൾ നിഷാദിലെ നടനിൽ പൂർണവിശ്വാസമായിരുന്നു സംവിധായകന്. സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ദൂരം ഏറെയുണ്ടായിരുന്നില്ല. അഭിനയത്തിനിടെ നിഷാദിലെ സംവിധായകൻ രമേഷ് അമ്മാനത്തുമായി ആരോഗ്യകരമായ സംവാദങ്ങൾക്കും വഴിവച്ചു.
പല ഷോട്ടുകളും വീണ്ടും എടുക്കുകയും ചെയ്തു. ഇത്തരത്തിൽ നടനും സംവിധായകനും തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങളിലൂടെയാണ് നല്ല സിനിമ രൂപപ്പെടുന്നതെന്ന് രമേഷ് അമ്മാനത്ത് പറയുന്നു. സൗഹൃദങ്ങളുള്ളിടത്താണ് തർക്കങ്ങളുണ്ടാകുക. അത്തരം തർക്കങ്ങൾ നല്ല സിനിമയ്ക്ക് വഴി വയ്ക്കുമെന്നും വിശ്വാസിക്കുന്നവരാണ് നിഷാദും ഒപ്പും രമേഷ് അമ്മാനത്തും.
തിരക്കഥ പൂർത്തിയായ ശേഷമാണ് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത്. കേന്ദ്രകഥാപാത്രമായ കണ്ണൻ നായരുടെ സംസാര രീതിയും ചലനങ്ങളുമെല്ലാം അതേപടി ആവിഷ്കരിക്കാൻ കഴിയുന്ന നടനായുള്ള അന്വേഷണം എത്തി നിന്നത് ഒരു സംവിധായകനിലായിരുന്നു. പിന്നെ വൈകിയില്ല കണ്ണൻ നായരാകാൻ എം.എ. നിഷാദിൽ നിന്നും സമ്മതം വാങ്ങി. കണ്ണൻ നായരായി നിഷാദ് ജീവിക്കുക തന്നെ ചെയ്തു. തന്റെ കന്നി സംവിധാന സംരഭത്തിൽ തന്നെ എം.എ. നിഷാദിനെ പോലെ മികച്ച സംവിധായകന് കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രമേശ് അമ്മാനത്ത് ഇപ്പോൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.