• HOME
  • »
  • NEWS
  • »
  • film
  • »
  • The Archies|താരങ്ങളുടെ മക്കളുടെ 'സിനിമ'; ബോളിവുഡിൽ നിന്ന് വീണ്ടും നെപ്പോട്ടിസം ചർച്ച

The Archies|താരങ്ങളുടെ മക്കളുടെ 'സിനിമ'; ബോളിവുഡിൽ നിന്ന് വീണ്ടും നെപ്പോട്ടിസം ചർച്ച

സ്റ്റാർ കിഡ്സിന് പ്രാധാന്യം നൽകിയതു മുതൽ നിറവും അഭിനേതാക്കളുടെ വസ്ത്രധാരണവുമെല്ലാം ട്വിറ്ററിൽ ചർച്ചയാകുന്നുണ്ട്.

  • Share this:
    നീണ്ട ഇടവേളയ്ക്കു ശേഷം ബോളിവുഡിൽ (bollywood) വീണ്ടും നെപ്പോട്ടിസം ചർച്ച കൊഴുക്കുകയാണ്. അതിനു കാരണമായതാകട്ടെ സോയ അക്തറിന്റെ ( Zoya Akhtar)പുതിയ ചിത്രവും. ബോളിവുഡ് താരങ്ങളുടെ മക്കളെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് സോയ അക്തർ ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് (Netflix)ചിത്രമാണ് ദി ആർച്ചീസ് (The Archies).

    രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ബോളിവുഡിലെ പ്രമുഖരെല്ലാം സ്റ്റാർ കിഡ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ട്വിറ്ററിൽ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് ടീസർ വഴിയൊരുക്കിയത്.


    ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, നിർമാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അഗസ്ത്യ നന്ദ, മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദംഗ് റെയ്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പഴയ കോമിക്സ് ആർച്ചീസ് സിനിമയായി വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ഒരു വിഭാഗം പ്രേക്ഷകർ. എന്നാൽ സ്റ്റാർ കിഡ്സിന് പ്രാധാന്യം നൽകിയതു മുതൽ നിറവും അഭിനേതാക്കളുടെ വസ്ത്രധാരണവുമെല്ലാം ട്വിറ്ററിൽ ചർച്ചയാകുന്നുണ്ട്.


    മിന്ത്രയുടെ പരസ്യം പോലെയുണ്ടെന്നാണ് ടീസറിനെ കുറിച്ചുള്ള ഒരു ട്വീറ്റ്. ഹിന്ദി ചിത്രമാണെന്ന് മനസ്സിലായത് ടീസറിലെ ഹിന്ദി ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോഴാണെന്നും ഇന്ത്യൻ കൗമാരക്കാരുടെ യാതൊരു രൂപഭാവവുമില്ലാത്ത കഥാപാത്രങ്ങളെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.


    എന്താ ഇരു നിറത്തിലുള്ളവരേയും ബ്രൗൺ നിറത്തിലുള്ളവരേയും കാണാത്തത് എന്നാണ് ചിലർ ചോദിക്കുന്നത്.


    അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ അമേരിക്കൻ സീരീസായ ബ്രിഡിജിട്ടൺ 2 ൽ ദി ആർച്ചീസിനെക്കാൾ കൂടുതൽ ഇന്ത്യൻ പ്രാധിനിത്യം ഉണ്ടെന്നും ട്വീറ്റുകളുണ്ട്.
    Published by:Naseeba TC
    First published: