• HOME
  • »
  • NEWS
  • »
  • film
  • »
  • 777 Charlie | പുത്തനുടുപ്പിട്ട് സിനിമയുടെ ലോഞ്ച് ചടങ്ങിൽ ശ്രദ്ധ നേടി 'ചാർളി'; '777 ചാർളി'യുടെ വിശേഷം

777 Charlie | പുത്തനുടുപ്പിട്ട് സിനിമയുടെ ലോഞ്ച് ചടങ്ങിൽ ശ്രദ്ധ നേടി 'ചാർളി'; '777 ചാർളി'യുടെ വിശേഷം

രക്ഷിത്ത് ഷെട്ടി ചിത്രം '777 ചാർളി'യുടെ പ്രസ് മീറ്റ് വേദിയിൽ പ്രധാന താരമായ 'ചാർളി'യും

777 ചാർളി

777 ചാർളി

  • Share this:
    ഒരു സിനിമയുടെ പ്രൊമോഷൻ വേദിയിൽ മനുഷ്യരെകൂടാതെ ഒരു അതിഥി കടന്നു വരുന്നത് കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം നടന്ന രക്ഷിത്ത് ഷെട്ടി ചിത്രം '777 ചാർളി'യുടെ (777 Charlie) പ്രൊമോഷൻ വേദിയിലാണ് സിനിമയിലെ പ്രധാന താരമായ നായ കടന്നു വന്നത്. സിനിമയിൽ 'അവൻ' ആണെങ്കിലും, ജീവിതത്തിലെ 'അവൾ' ആണ് ആ വേഷം ചെയ്തത് എന്ന് അവതാരക മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. നടക്കുന്ന സംഭവങ്ങൾ തനിക്കു പരിചയമില്ലെങ്കിലും, വലിയ ബഹളം ഒന്നും ഉണ്ടാക്കാതെ 'ചാർളി' വേദിയിലെത്തി. അവിടെ അണിയറക്കാരുടെ ലാളനയേറ്റ്‌ നിലത്തും, മടിയിലും സീറ്റിലുമൊക്കെയായി കക്ഷി സമയം ചിലവിട്ടു.

    ചുവന്ന നിറമുള്ള പുത്തൻ കുപ്പായമിട്ടാണ് ഈ 'സിനിമാ താരം' വേദിയിൽ വന്നത്. കേരളത്തിൽ പൃഥ്വിരാജ് സുകുമാരന്റെ 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ് സിനിമ അവതരിപ്പിക്കുക.



    പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു എന്ന രീതിയിൽക്കൂടി സിനിമയിൽ മലയാളി സാന്നിധ്യമുണ്ട്.

    സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് സിനിമയുടെ ടീസറിൽ ഉൾപ്പെടുത്തുന്ന ഗാനമാണ്.

    മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂൺ 10 ന് തിയറ്ററുകളിലെത്തും.

    പരുക്കനും ഏകാകിയുമായ ‘ധർമ്മ’ യുടെ ജീവിതത്തിലേക്ക് ‘ചാർളി’ കടന്നു വരുന്നതും അവൻ ധർമ്മയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. രക്ഷിത്ത് ഷെട്ടി നായകനാവുന്ന സിനിമയിൽ, സംഗീത ശൃംഗേരിയാണ്‌ നായിക. രാജ് ബി. ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

    പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയും അതാത്‌ ഭാഷകളിൽ വിതരണത്തിനെത്തിക്കും. മലയാളിയായ നോബിൻ പോളാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി. തങ്കച്ചൻ, അഖിൽ എം. ബോസ്, ആദി എന്നിവരും തയ്യാറാക്കി. ശരത് മല്ലേഷ്, സൗരഭ് എ.കെ., നിമിഷ കണ്ണത്ത്‌, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവരാണ് ഡയറക്ഷൻ ടീമിലുള്ളത്.

    Summary: 'Charlie', the Labrador who acted in the movie '777 Charlie' with Rakshit Shetty took centerstage at the promotions of the movie in Kerala. The film releasing on June 10 is presented by Prithviraj Productions in Kerala  
    Published by:user_57
    First published: