നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഭാര്യയുടെ നിലത്തിഴയുന്ന ഗൗൺ താങ്ങിയെടുത്ത് സൂപ്പർ താരം; വീഡിയോ വൈറൽ

  ഭാര്യയുടെ നിലത്തിഴയുന്ന ഗൗൺ താങ്ങിയെടുത്ത് സൂപ്പർ താരം; വീഡിയോ വൈറൽ

  This elegant gesture of B-Town hero is praiseworthy | താരമായിട്ട് പോലും ഭാര്യയുടെ പിന്നിൽ നടന്ന് വരുന്ന അദ്ദേഹത്തിന്റെ എളിമയും തുല്യതാ ബോധവും ശ്രദ്ധേയം തന്നെ

  ഭാര്യയുടെ ഗൗൺ താങ്ങുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

  ഭാര്യയുടെ ഗൗൺ താങ്ങുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

  • Share this:
   മുൻപൊരിക്കൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കവെ, ഭാര്യ ദീപിക പദുക്കോണിന്റെ ചെരുപ്പ് കൈകൊണ്ടെടുത്ത രൺവീർ സിംഗിന്റെ ചിത്രം വൈറൽ ആയിരുന്നു. താരപ്പൊലിമയൊന്നും ഇല്ലാതെ താരജാഡകളിൽ ഒതുങ്ങാതെ ഒരു സാധാരണ ഭർത്താവിനെ പോലുള്ള രൺവീറിന്റെ പെരുമാറ്റം ആരാധകർക്കും ഇഷ്‌ടമായി.

   ഇപ്പോഴിതാ ഭാര്യയുടെ നിലത്തിഴയുന്ന ഗൗണിന്റെ അറ്റം കൈകൊണ്ടു താങ്ങുന്ന സൂപ്പർ താരമാണ് വൈറൽ ആവുന്നത്. പോരെങ്കിൽ താരമായിട്ട് പോലും ഭാര്യയുടെ പിന്നിൽ നടന്ന് വരുന്ന അദ്ദേഹത്തിന്റെ എളിമയും  തുല്യതാ ബോധവും ശ്രദ്ധേയം തന്നെ.

   പറഞ്ഞു വരുന്നത് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ കാര്യമാണ്. ഭാര്യ ഗൗരി ഖാന്റെ നിലത്തിഴയുന്ന ഗൗണിന്റെ പീസ് കൈകൊണ്ടെടുത്ത് ഭാര്യയുടെ പിന്നാലെ നടന്ന് നീങ്ങുന്ന ഖാൻ ആണ് ഈ വിഡിയോയിൽ. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.    
   View this post on Instagram
    

   When the Queen arrives here is what KIng Khan does ❤❤❤❤


   A post shared by Viral Bhayani (@viralbhayani) on
   First published:
   )}