നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • The Family Man 2 trailer out| ഫാമിലി മാൻ 2 ട്രെയിലർ പുറത്തിറങ്ങി; തകർപ്പൻ പ്രകടനവുമായി സാമന്ത അക്കിനേനിയും

  The Family Man 2 trailer out| ഫാമിലി മാൻ 2 ട്രെയിലർ പുറത്തിറങ്ങി; തകർപ്പൻ പ്രകടനവുമായി സാമന്ത അക്കിനേനിയും

  ആക്ഷൻ നായികയായുള്ള സാമിന്റെ പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകർ.

  The family Man 2

  The family Man 2

  • Share this:
   ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫാമിലി മാൻ 2 ട്രെയിലർ പുറത്തിറങ്ങി. മനോജ് ബാജ്പേയിക്കൊപ്പം തെന്നിന്ത്യൻ താരറാണി സാമന്ത അക്കിനേനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ വെബ് സീരീസ് ഫാമിലി മാൻ ആദ്യ സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

   ആദ്യ സീസണിൽ പ്രധാന വേഷത്തിൽ എത്തിയ കഥാപാത്രങ്ങൾ തന്നെയാണ് രണ്ടാം സീസണിലുമുള്ളത്. സാമന്ത മാത്രമാണ് പുതുതായി പ്രധാന വേഷത്തിൽ എത്തുന്നത്. സാമന്തയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ഫാമിലി മാൻ.   ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്യുന്നത്. ശ്രീകാന്ത് തിവാരി എന്ന ടിഎഎസ് സി ഉദ്യോഗസ്ഥനായാണ് മനോജ് ബാജ്പേയി എത്തുന്നത്. ശ്രീകാന്ത് തിവാരിയുടെ ഭാര്യയായ സുചിത്രയുടെ വേഷത്തിൽ പ്രിയാമണി എത്തുന്നു. കഴിഞ്ഞ സീസണിന്റെ തുടർച്ചയായാണ് ഫാമിലി മാൻ 2 എത്തുന്നത്. ശ്രീകാന്ത് തിവാരിയുടെ കുടുംബ പ്രശ്നങ്ങളും പുതിയ ജോലിയുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്.   സാമന്തയുടെ വേഷത്തെ കുറിച്ചാണ് ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത്. ഇതുവരെ കാണാത്ത സാമന്തയുടെ പുതിയ അവതാരമാണ് ട്രെയിലറിൽ കാണുന്നത്. ആക്ഷൻ നായികയായുള്ള സാമിന്റെ പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകർ. രാജ് ആന്റ് ഡികെ, സുപ്രൻ എസ് വർമ എന്നിവരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ ആക്ഷൻ രംഗങ്ങൾ ചേർത്താണ് പുതിയ സീസൺ എത്തുന്നത്.

   2019 ലാണ് ഫാമിലി മാൻ ആദ്യം പുറത്തിറങ്ങുന്നത്. മനോജ് ബാജ്പേയ്, പ്രിയാമണി, ശരദ് കേൽക്കർ, നീരജ് മാധവ്, ശരീബ് ഹാഷ്മി, കിഷോർ കുമാർ, ഗുൽ പനഗ്, ശ്രേയ ധൻവാന്തരി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. രണ്ടാം സീസണിൽ നീരജ് മാധവ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.
   Published by:Naseeba TC
   First published:
   )}