• HOME
  • »
  • NEWS
  • »
  • film
  • »
  • ഡിജിറ്റൽ പ്ലാറ്റ് ഫോമിന് തടസ്സമില്ല; ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തീരുമാനിച്ച് ഫിലിം ചേംബർ

ഡിജിറ്റൽ പ്ലാറ്റ് ഫോമിന് തടസ്സമില്ല; ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തീരുമാനിച്ച് ഫിലിം ചേംബർ

ഒടിടി റിലീസിന് താത്പര്യം ഉള്ള നിർമാതാക്കൾ ഈ മാസം 30ന് മുൻപായി അറിയിക്കണം എന്നും ആവശ്യപെട്ടിട്ടുണ്ട്

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന.

  • Share this:
    സിനിമകളുടെ ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തീരുമാനം. ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ  കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗമാണ് തീരുമാനമെടുത്തത്. ഒ ടി ടി പ്ലാറ്റ്ഫോമിന് തടസ്സമില്ലെന്നും ഒരുപാട് നിർമ്മാതാക്കൾക്ക് ആശ്വാസമുള്ള കാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.

    ഒടിടി റിലീസ് തടസ്സപ്പെടുത്താനാകില്ല. ഇത് പുതിയ സംവിധാനമാണ്. എന്നാൽ എന്തുകൊണ്ട് ഓൺലൈൻ റിലീസിന് വിടുന്നുവെന്നു നിർമ്മാതാക്കൾ വിശദീകരിക്കണം. ഒടിടി റിലീസിന് താത്പര്യം ഉള്ള നിർമാതാക്കൾ ഈ മാസം 30ന് മുൻപായി അറിയിക്കണം എന്നും ആവശ്യപെട്ടിട്ടുണ്ട്. അവരിൽ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു ഫിലിം ചേംബർ പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.
    You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
    നിലവിൽ തിയറ്ററുകളുമായി കരാറിൽ ഏർപ്പെട്ട ചിത്രങ്ങൾ ഓൺലൈൻ റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ് വിവാദങ്ങൾക്കു കാരണം. വിജയ് ബാബുവിന്റെ ചിത്രം ഇതിൽ പെടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നില്ല. മലയാളത്തിൽ നിലവിൽ 66 സിനിമകൾ നിന്നുപോയതായി യോഗം ചൂണ്ടികാട്ടി. പ്രതിസന്ധിയിലും ഒ ടി ടി റിലീസിന് താല്പര്യം പ്രകടിപ്പിച്ചു ആരും സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. അതേസമയം ഒ ടി ടി റിലീസിനെതിരെ നിലപാടെടുത്ത  തിയറ്റർ ഉടമ ലിബർട്ടി ബഷീറിന്റെ സംഘടന യോഗത്തിൽ നിന്നും വിട്ടുനിന്നു.

    Published by:user_49
    First published: