• HOME
  • »
  • NEWS
  • »
  • film
  • »
  • Kim Kim Kim song | കിം കിം കിം... ആദ്യമായി സിനിമയിൽ വന്നപ്പോൾ ഇങ്ങനെ; സ്‌ക്രീനിൽ ജഗന്നാഥനും നെടുമുടി വേണുവും

Kim Kim Kim song | കിം കിം കിം... ആദ്യമായി സിനിമയിൽ വന്നപ്പോൾ ഇങ്ങനെ; സ്‌ക്രീനിൽ ജഗന്നാഥനും നെടുമുടി വേണുവും

The first Kim Kim Kim song featured Jagannathan and Nedumudi Venu in it | കിം കിം കിം... മേ മേ മേ എന്നതിന്റെ അർഥം എന്തെന്നെറിയാമോ? ഈ ഗാനം കേട്ടുനോക്കൂ

മഞ്ജു വാര്യർ, ജഗന്നാഥൻ

മഞ്ജു വാര്യർ, ജഗന്നാഥൻ

  • Share this:
    വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ഒട്ടേറെപ്പേരെ ആകർഷിച്ച ഗാനമാണ് 'ജാക്ക് ആൻഡ് ജിൽ' സിനിമയിലെ കിം കിം കിം... എന്ന് തുടങ്ങുന്ന ഗാനം. മഞ്ജു വാര്യർ പാടിയ ഗാനം എന്ന പ്രത്യേകത കൂടിയുണ്ട് ഈ പാട്ടിന്.

    'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ തുടക്കത്തിലേ പറഞ്ഞിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.

    നീണ്ട നാളുകൾക്കു ശേഷം മഞ്ജു വാര്യർ സിനിമയ്ക്ക് വേണ്ടി പാടിയ ഗാനം എന്ന പ്രത്യേകതയുമുണ്ട്. ചെമ്പകമേ... എന്ന സൂപ്പർഹിറ്റ് ആൽബത്തിന് ഈണമിട്ട റാം സുരേന്ദറാണ് ഈ പാട്ടും ചിട്ടപ്പെടുത്തിയത്.

    മലയാള സിനിമയിലെ ആദ്യത്തെ പിന്നണി ഗായകനായ വൈക്കം പി. മണിയുടെ ശബ്ദത്തിലാണ് കാന്താ തൂകുന്നു തൂമണം... ആദ്യമായി ശ്രോതാക്കളിലെത്തിയത്.

    നാടക ഗാനമായി പിറന്ന പാട്ട് പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു.

    സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്. കാളിദാസ് ജയറാം, അജു വർഗീസ്, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് ഈ സിനിമയിൽ വേഷമിടുന്ന മറ്റു താരങ്ങൾ.

    ഇപ്പോഴിതാ ജഗന്നാഥൻ സിനിമയ്ക്ക് വേണ്ടി അവതരിപ്പിച്ച ആ ഗാനരംഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ കിം കിം കിം... മേ മേ മേ... എന്നീ വരികളുടെ അർത്ഥവും പറയുന്നുണ്ട്.



    "പാരിജാതപുഷ്പാപഹരണം എന്ന പഴയകാല മലയാള നാടകത്തിലെ സത്യഭാമയെന്ന കഥാപാത്രം പാടുന്ന പാട്ടാണ് "കാന്താ തൂകുന്നു തൂമണം". വൈക്കം പി മണിയാണ് ആദ്യ 'കിം കിം കിം...' സത്യഭാമയ്ക്കു വേണ്ടി പാടുന്നത്.

    1987ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിൽ ജഗന്നാഥൻ ഈ ഗാനം പാടി അഭിനയിക്കുന്നുണ്ട്. കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട് സംസ്കൃതഭാഷയിൽ. മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അർത്ഥം വരുന്നത് . അപ്പോൾ മൊത്തം വരിയുടെ അർത്ഥം എന്തേ എനിയ്ക്കു വേണ്ടി വരാത്തതെന്തേ എന്നാകും."

    ജാക്ക് ആൻഡ് ജിൽ

    മഞ്ജു വാര്യരും കാളിദാസ് ജയറാമും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയിലെ പല്ലനയിലാണ്.  ഒന്നിലധികം ഭാഷകളിലാവും 'ജാക്ക് ആൻഡ് ജിൽ' ഒരുങ്ങുക. ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. തമിഴ് ചിത്രം ചെക്കാ ചിവന്ത വാനത്തിന്റെ ഛായാഗ്രാഹകൻ സന്തോഷായിരുന്നു.

    ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

    2018ൽ സിനിമയുടെ ചിത്രീകരണം കഴിയാൻ ഒരു ദിവസം ബാക്കി നിൽക്കെ, നായിക മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു. നെറ്റി തട്ടിയുള്ള പരിക്കായിരുന്നു. പരിക്ക് ഗുരുതരമല്ലായിരുന്നു. ഹരിപ്പാട് വച്ചായിരുന്നു സംഭവം.
    Published by:user_57
    First published: