ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയും സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ ദുൽഖർ സൽമാൻ, നാനി, കാർത്തി എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
എം ജയചന്ദ്രൻ സംഗീതം നൽകി ബികെ ഹരിനാരായണൻ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മേമ്മനും അർജുൻ കൃഷ്ണയും സിയാ ഉൽ ഹഖും ചേർന്നാണ്.
നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിൽ ജുലൈ മൂന്നിന് റിലീസ് ചെയ്യും. രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ധനുഷ് ആയിരുന്നു ട്രെയിലർ ലോഞ്ച് ചെയ്തത്.
രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. സിനിമയിലെ അല്‍ഹം ദുലില്ല എന്ന ഗാനത്തിന് ഈണമേകിയിരിക്കുന്നത് സദീപ് പാലനാടാണ്. സുദീപും അമൃത സുരേഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.