• HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളത്തിനഭിമാനമായി വീണ്ടും ഒരു യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

മലയാളത്തിനഭിമാനമായി വീണ്ടും ഒരു യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

The Gambler movie trailer trending No: 1 on YouTube | ആദ്യമായാണ് മലയാള സിനിമയിൽ ഒരു സൂപ്പർ ഹീറോ ചിത്രം പുറത്തിറങ്ങുന്നത്

ദി ഗാംബ്ളർ ട്രെയ്‌ലറിൽ നിന്നും

ദി ഗാംബ്ളർ ട്രെയ്‌ലറിൽ നിന്നും

  • Last Updated :
  • Share this:
    അൻസൻ പോൾ നായകനാവുന്ന സൂപ്പർ ഹീറോ മലയാള ചിത്രം 'ദി ഗാംബ്ളർ' ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ. ആദ്യമായാണ് മലയാള സിനിമയിൽ ഒരു സൂപ്പർ ഹീറോ ചിത്രം പുറത്തിറങ്ങുന്നത്. 'ഒരു മെക്സിക്കൻ അപാരത' സംവിധാനം ചെയ്ത ടോം ഇമ്മട്ടിയാണ് ഈ ചിത്രത്തിന്റെയും സംവിധാനം. അച്ഛൻ മകൻ ബന്ധത്തിലൂന്നിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ആറ് വയസ്സുകാരന്റെ അച്ഛനായാണ് നായകൻ എത്തുക. ഐ.ഓ. മാൻ എന്ന ദ്വന്ദ്വ വ്യക്തിത്വം പ്രദർശിപ്പിക്കുന്ന വ്യക്തിയാണ് അൻസൻ. ഫേസ്ബുക് വഴി ദുൽഖർ സൽമാനാണ് ട്രെയ്‌ലർ പ്രകാശനം നിർവ്വഹിച്ചത്.



    പുതുമുഖം ഡയാന ഹമീദ് നായികാ വേഷം ചെയ്യും. സലിം കുമാർ, വിനോദ് നാരായൺ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. വി.എഫ്.എക്സ്. സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ചിത്രീകരണമാണ് പ്രയോഗിച്ചിരിക്കുന്നത്. സെൻസറിങ് കഴിയാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചിത്രത്തിന്റെ അണിയറക്കാർ. ശേഷം പ്രേക്ഷക മുന്നിൽ ചിത്രം എത്തും.

    First published: