• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES THE GREAT INDIAN KITCHEN MOVIE TO GET A DIGITAL RELEASE

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു

The Great Indian Kitchen movie to get a digital release | 'നീ സ്ട്രീം' എന്ന ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

  • Share this:
    സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും മലയാളത്തിൽ പുതിയ റിലീസുകൾ എപ്പോൾ എന്ന കാര്യം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. പകുതി മാത്രം ആളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നടത്തിപ്പിലെ ബുദ്ധിമുട്ടും, വിതരണക്കാർക്കും, എക്സിബിറ്റേഴ്‌സിനും ഉള്ള ഉപാധികൾ നിലനിൽക്കുന്നതിനാലും പുതിയ ചിത്രം ഇനി എന്ന് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

    ഈ സാഹചര്യത്തിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഡിജിറ്റൽ റിലീസിനായി തയാറെടുക്കുന്നു. 'നീ സ്ട്രീം' എന്ന ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. ജനുവരി മാസം അവസാനം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

    'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി. ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ്. രാജ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.



    ഫ്രാൻസിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്., ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് സൂരജ് എസ്. കുറുപ് സംഗീതം നൽകുന്നു.

    കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്റ്റാൻഡ് അപ്പ്, ചോല തുടങ്ങിയ ചിത്രങ്ങളിൽ നിമിഷ നായികാ വേഷം ചെയ്തിരുന്നു. ശേഷം പുറത്തിറങ്ങുന്ന നിമിഷയുടെ ചിത്രങ്ങളിൽ ഒന്നാണിത്. വൺ, തുറമുഖം, മാലിക് തുടങ്ങിയ ചിത്രങ്ങളിൽ നിമിഷ വേഷമിടുന്നുണ്ട്. ഇതിനു പുറമെ 'ഫൂട്ട് പ്രിന്റ്സ് ഓൺ വാട്ടർ' എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിമിഷ നായികയാണ്. ഡ്രൈവിംഗ് ലൈസൻസ് ആണ് റിലീസായതിൽ വച്ച് സുരാജിന്റെ ഏറ്റവും പുതിയ ചിത്രം.
    Published by:user_57
    First published:
    )}