കശ്മീർ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള സിനിമയായ 'ദി കശ്മീർ ഫയൽസ്' (The Kashmir Files) സിംഗപ്പൂരിൽ നിരോധിച്ചു. ചിത്രം രാജ്യത്തെ ചലച്ചിത്ര സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിലയിരുത്തപ്പെടുന്നതിനാലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ വംശക്കാർ താമസിക്കുന്ന രാജ്യമാണ് സിംഗപ്പൂർ.
'ദി കശ്മീർ ഫയൽസ്' സിംഗപ്പൂരിലെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമല്ലെന്ന് അധികൃതർ വിലയിരുത്തിയതായി ഇൻഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റി (ഐഎംഡിഎ) സാംസ്കാരിക, കമ്മ്യൂണിറ്റി, യൂത്ത് മന്ത്രാലയവും (എംസിസിവൈ) ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പ്രകോപനപരവും ഏകപക്ഷീയവുമായി മുസ്ലീങ്ങളെ അവതരിപ്പിച്ചതിനും, കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നതായി ചിത്രീകരിച്ചതിനും സിനിമ ഇവിടെ നിരസിക്കുമെന്ന് അധികൃതർ ചാനൽ ന്യൂസ് ഏഷ്യയോട് പറഞ്ഞു. വിവിധ സമുദായങ്ങൾക്കിടയിൽ ഇത് ശത്രുതയുണ്ടാക്കാനും സാമൂഹിക ഐക്യവും മതസൗഹാർദ്ദവും തകർക്കാനും സാധ്യതയുണ്ട് എന്നും അധികൃതർ കൂട്ടിച്ചേർത്തു.
'ദി കശ്മീർ ഫയൽസി'ന്റെ വിജയത്തിനു പിന്നിലെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി തന്റെ സിനിമയ്ക്കെതിരെ ഒരു 'അന്താരാഷ്ട്ര രാഷ്ട്രീയ പ്രചാരണം' നടത്താൻ ഒരു വിഭാഗം വിദേശ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ഒരു വാർത്താസമ്മേളനത്തിൽ വിവേക് ഈ വിഷയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചിത്രം ചരിത്രവിജയമായതോടെ വിദേശ മാധ്യമ പ്രസിദ്ധീകരണങ്ങൾ തങ്ങളുടെ ആഖ്യാനത്തെ തകർക്കുകയാണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
തന്റെ സിനിമയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളോടും വിവേക് പ്രതികരിച്ചു. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനത്തിലുണ്ട്. സിനിമയെ 'പ്രശ്നബാധിതം' എന്ന് വിശേഷിപ്പിച്ച ഒരു വിഭാഗം ആളുകളെ കുറിച്ചു സംസാരിക്കുമ്പോൾ, ഈ പ്രവണത 'മുസ്ലിം വിരുദ്ധ വികാരം' പ്രചരിപ്പിക്കുകയാണെന്നും വിവേക് ആരോപിച്ചു.
"ഞങ്ങളുടെ ക്രൂവിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. കശ്മീരിൽ 100 ശതമാനവും മുസ്ലീങ്ങളായിരുന്നു. നായകനും ഒരു കുട്ടിയും ശിക്കാരയിലുളളത് ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ്. ആ സീൻ എഴുതാൻ കശ്മീർ താഴ്വരയിൽ നിന്നുള്ള ആക്ടിവിസ്റ്റിനോടായിരുന്നു ഞാൻ ആവശ്യപ്പെട്ടത്. 'സിനിമയിൽ താങ്കൾക്ക് പ്രാതിനിധ്യം വേണം' എന്ന് ഞാൻ പറഞ്ഞു. ഒരു കശ്മീരി മുസ്ലീം ആക്ടിവിസ്റ്റാണ് ആ രംഗം അവതരിപ്പിച്ചതെന്ന് ഞങ്ങൾ ഉറപ്പു വരുത്തി. ഇക്കാര്യങ്ങളെല്ലാം ഞാൻ തന്നെ വന്ന് പറയണം എന്നത് ലജ്ജാകരമാണ്. പക്ഷേ ഇസ്ലാമോഫോബിയയെ ഞങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുന്ന വ്യക്തികളെ തുറന്നുകാട്ടണം," അദ്ദേഹം പറഞ്ഞു.
അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Summary: Singapore bans critically acclaimed film 'The Kashmir Files' directed by Vivek Ranjan Agnihotri. The movie was banned for multiple reasons by the authorities
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.