HOME » NEWS » Film » MOVIES THE LAST TWO DAYS MOVIE TO HAVE DIGITAL RELEASE

മലയാള ചിത്രം 'ദി ലാസ്റ്റ് ടു ഡേയ്സ്' നീസ്ട്രീം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും

The Last Two Days movie to have digital release | ഒരു പ്രമുഖ നടന്‍ വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

News18 Malayalam | news18-malayalam
Updated: May 25, 2021, 10:00 AM IST
മലയാള ചിത്രം 'ദി ലാസ്റ്റ് ടു ഡേയ്സ്' നീസ്ട്രീം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും
'ദി ലാസ്റ്റ് ടു ഡേയ്സ്'
  • Share this:
ദീപക് പരമ്പോൽ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ദി ലാസ്റ്റ് ടു ഡേയ്സ്' മെയ് 27-ന് നീസ്ട്രീം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു.

മേജര്‍ രവി, വിനീത് മോഹന്‍, അബു വാളയംകുളം, സുര്‍ജിത്ത്, ഹരികൃഷ്ണന്‍, അജ്മല്‍, അഭിലാഷ് ഹുസെെന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഒരു പ്രമുഖ നടന്‍ വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫെെസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് ലക്ഷ്മണ്‍, നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

അരുണ്‍ രാജ്, സെജോ ജോണ്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- വിനയന്‍ എം.ജെ. പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുരേഷ് മിത്രക്കരി, കല: നിമേഷ് താനൂര്‍, മേക്കപ്പ്: സവിദ് സുധന്‍-വസ്ത്രാലങ്കാരം- ആദിത്യ നാണു, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- പനച്ചേ, സൗണ്ട്- ബിനൂപ് എസ്. ദേവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ് എസ്., അസോസിയേറ്റ് ഡയറക്ടര്‍- ശ്രീരാജ് രാജശേഖരന്‍, സോണി ജി. എസ്. കുളക്കട, അസിസ്റ്റന്റ് ഡയറക്‌ടര്‍-പ്രിജി, ബോസ്മി ചന്ദ്രബോസ്, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

Also read: ഇന്ദുമതീ, ഇംഗ്ളീഷ് മതി; തന്റെ കഥാപാത്രത്തിന്റെ ഡയലോഗുകളുമായി ബിന്ദു പണിക്കരും, സായ് കുമാറും മകൾ കല്യാണിയും

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയ്ക്കും അതിലെ കഥാപാത്രം ഇന്ദുമതിക്കും ഇന്നും ആരാധകരേറെയുണ്ട്. സോഷ്യൽ മീഡിയ യുഗത്തിലും ഫുൾ മാർക്കോടെ പ്രേക്ഷകരുടെ ഇടയിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമാണ് പത്താം ക്‌ളാസ്സുകാരി ഇന്ദുമതിയും അവരുടെ ഇംഗ്ലീഷ് ഭ്രമവും. നടി ബിന്ദു പണിക്കരാണ് ആ കഥാപാത്രം അവതരിപ്പിച്ചത്.

1998 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് രാജസേനനാണ്. ചിത്രത്തിൽ ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരാണ് നായകവേഷങ്ങൾ ചെയ്തത്. കെ.പി.എ.സി. ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കർ എന്നിവർക്ക് പുറമെ തെന്നിന്ത്യൻ താരം നഗ്മയും പ്രധാന നായികാ വേഷത്തിലെത്തി.

ശാന്തി നിലയം എന്ന വീട്ടിലെ അധ്യാപകനായ മുൻഷി പരമേശ്വര പിള്ളയുടെ നാലാണ്മക്കളും അതിൽ വിവാഹിതരായ മൂന്ന് പേരും അവരുടെ ഭാര്യമാരുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഗോപകുമാർ എന്ന മെഡിക്കൽ റെപ്രസെന്ററ്റീവിന്റെ ഭാര്യയുടെ വേഷമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ചത്. വിദ്യാഭ്യാസം കുറവാണെങ്കിലും ഇന്ദുമതി കിട്ടുന്ന അവസരങ്ങളിലെല്ലാം ഇംഗ്ലീഷ് പറയും. പറയുന്നത് ശരിയായ ഇംഗ്ലീഷ് അല്ല താനും. ഇതാണ് ഈ സിനിമയുടെ മർമ്മപ്രധാനമായ നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ചതും.

ഇപ്പോൾ ബിന്ദുവിന്റെ ആ ഡയലോഗുകൾ ഒന്നുകൂടി അവതരിപ്പിക്കപ്പെടുകയാണ് ഇവിടെ. ഭർത്താവ് സായ് കുമാറും മകൾ അരുന്ധതി എന്ന കല്യാണിയുമാണ് വീഡിയോയിൽ. അരുന്ധതിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
Published by: user_57
First published: May 25, 2021, 10:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories