മലയാള സിനിമയുടെ മുൻനിര നായകന്മാർ ചേർന്നൊരു ഫ്രയിമിൽ, ഒന്നിച്ച്. ഇത്രയും പേർ ഒന്നിച്ചെത്താൻ ഇതെന്താ 2020യിലെ മറ്റൊരു ട്വന്റി-ട്വൻറിയോ എന്ന് തോന്നിയോ? മമ്മൂട്ടി, മോഹൻലാൽ, സിദ്ധിഖ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ സെൽഫിക്കുള്ളിൽ. ഏറെനേരമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിന്റെ വസ്തുത വെളിപ്പെടുത്തിയത് ഉണ്ണി മുകുന്ദനാണ്.
എന്തായാലും ഇവരെ ഒരൊറ്റ സിനിമയിൽ കാണാറായിട്ടില്ല. ഇതൊരു ഡിന്നറിനു ശേഷം പകർത്തിയ സെൽഫിയാണ്. മറ്റൊരു പ്രത്യേകതയെന്തെന്ന് നോക്കിയാൽ, ഇതിലെ മൂന്നുപേർക്കാണ് 2020ന്റെ തുടക്കത്തിൽ സിനിമകൾ ഇറങ്ങിയതും.
കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിരായും, മോഹൻലാലിൻറെ ബിഗ് ബ്രദറും തിയേറ്ററിലെത്തിക്കഴിഞ്ഞെങ്കിൽ, മമ്മൂട്ടിയുടെ ഷൈലോക്ക് തൊട്ടുപിന്നാലെതന്നെയുണ്ട്. അടുത്ത വാരമാണ് ഈ ചിത്രത്തിൻറെ റിലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.