• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES THE MOVIE AQUARIUM STARRING HONEY ROSE WILL RELEASE ON OTT

വിവാദത്തിനും വിലക്കിനും പിന്നാലെ പേരുമാറ്റം; ഹണി റോസ് നായികയായ 'അക്വേറിയം' ഒടിടി റിലീസ്

കന്യാസ്ത്രീ ആയാണ് ഹണി റോസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

അക്വേറിയം

അക്വേറിയം

  • Share this:
    ഹണി റോസ് കേന്ദ്രകഥാപാത്രമാകുന്നു 'അക്വേറിയം' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. മേയ് 14നാണ് സൈന പ്ലേ വഴിയാണ് റിലീസ്. 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും' എന്നതായിരുന്നു ഈ സിനിമയ്ക്ക് ആദ്യം നൽകിയിരുന്ന പേര്. എന്നാൽ വിവാദത്തിൽപ്പെട്ട് രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്. കന്യാസ്ത്രീ ആയാണ് ഹണി റോസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

    ടി. ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയത്തില്‍ സണ്ണി വെയ്ന്‍, ഹണിറോസ്, ശാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഇന്ത്യന്‍ സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഡിസൈനര്‍ യേശുവിന്റെ റോളിലെത്തുന്നു. സംവിധായകന്‍ വി.കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്.

    Also Read 'രാഷ്ട്രീയപരമായി വിയോജിപ്പുണ്ട്; പക്ഷേ പിഷാരടിയെ ട്രോളാൻ മക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കരുത്': നടൻ സുബീഷ് സുധി

    സെന്‍സര്‍ബോര്‍ഡിന്റെ സംസ്ഥാന- കേന്ദ്ര ഘടകങ്ങളെ സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.  സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേര് മാറ്റിയതും.

    മതങ്ങൾ സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ വിഷയം. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതെന്ന് സംവിധായകന്‍ ദീപേഷ് ആരോപിച്ചു. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദീപേഷ് എഴുതിയ കഥയ്ക്ക്  ബല്‍റാം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കളിയാട്ടം, കര്‍മ്മയോഗി എന്നീ സിനിമകള്‍ക്ക് ശേഷം ബല്‍റാം രചന നിര്‍വഹിച്ച സിനിമ കൂടിയാണ് അക്വേറിയം.

    കണ്ണമ്പേത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജ് കണ്ണമ്പേത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് എം.വര്‍മ്മ നിര്‍വ്വഹിക്കുന്നു.ബല്‍റാം എഴുതിയ വരികള്‍ക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു.എഡിറ്റര്‍-രാകേഷ് നാരായണന്‍,കളറിസ്റ്റ്-എം മുരുകന്‍,സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.

    വീഡിയോ കാസറ്റ്, സിഡി,ഓഡിയോ കാസറ്റ് കാലം മുതല്‍ മലയാളത്തിലെ മുന്‍നിര പ്ലാറ്റ്ഫോമായിരുന്ന സൈനയുടെ ഒടിടി വിഭാഗമാണ് സൈന പ്ലേ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ സിനിമയുടെ ടീസര്‍, ഓഡിയോ അവകാശവും സൈനക്കാണ്.
    Published by:Aneesh Anirudhan
    First published:
    )}