നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തിയേറ്റർ തുറക്കാൻ ഫയര്‍ ബ്രാന്റ് ഡയലോഗുകൾ; 'കാവല്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

  തിയേറ്റർ തുറക്കാൻ ഫയര്‍ ബ്രാന്റ് ഡയലോഗുകൾ; 'കാവല്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

  തിയേറ്ററുകള്‍ തുറക്കുക സുരേഷ് ഗോപിയുടെ തീ പാറുന്ന ഡയലോഗുകളോടെ

  കാവല്‍

  കാവല്‍

  • Share this:
   സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കാവല്‍' തിയേറ്റുകളിലേക്ക്. നവംബര്‍ 25ന് കാവല്‍ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

   നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. സുരേഷ് ഗോപി രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

   ഇതിന് പുറമേ രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ല്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

   മേക്കപ്പ് പ്രദീപ് രംഗന്‍, ആര്‍ട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാര്‍ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി രാജകൃഷ്ണന്‍ എം. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാടിയൂര്‍. ചീഫ് അസോസിയേറ്റ് സനാല്‍ വി ദേവന്‍, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് പൗലോസ് കുറുമട്ടം. സഹ സംവിധായകന്‍ രഞ്ജിത്ത് മോഹന്‍

   സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഓള്‍ഡ് മോങ്ക്, പി.ആര്‍.ഒ. എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, മഞ്ജു ഗോപിനാഥ്
   Published by:Jayesh Krishnan
   First published:
   )}