നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് വ്യാപനം; മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി

  കോവിഡ് വ്യാപനം; മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി

  നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്

  മരയ്ക്കാർ- അറബി കടലിന്റെ സിംഹം

  മരയ്ക്കാർ- അറബി കടലിന്റെ സിംഹം

  • Share this:
   കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 12ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റി.

   പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരാക്കാര്‍. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം റിലീസ് മാറ്റിവെച്ചിരുന്നു.

   മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്ഡലാല്‍, അര്‍ജ്ജുന്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദര്‍ശന്‍ ചിത്രത്തിന്

   ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
   Published by:Jayesh Krishnan
   First published:
   )}