സിനിമാ ഷൂട്ടിങ്ങിന് അനുമതി; രാജമൗലി ചിത്രം 'RRR' ചിത്രീകരണം ഉടൻ പുനരാരംഭിക്കും

സിനിമാ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ദിവസവേതനക്കാർക്ക് തീരുമാനം ആശ്വാസകരമാകുമെന്ന് ചിരഞ്ജീവി

News18 Malayalam | news18-malayalam
Updated: June 9, 2020, 10:25 AM IST
സിനിമാ ഷൂട്ടിങ്ങിന് അനുമതി; രാജമൗലി ചിത്രം 'RRR' ചിത്രീകരണം ഉടൻ പുനരാരംഭിക്കും
RRR
  • Share this:
ലോക്ക്ഡൗണിന് ഇളവ് നൽകി തുടങ്ങിയതോടെ തെലുങ്കു ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് തെലങ്കാന സർക്കാർ അനുമതി നൽകി. സിനിമാ ചിത്രീകരണത്തിന് പുറമേ, സീരിയലിനും അനുമതി നൽകിയിട്ടുണ്ട്.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുന്നത്. സർക്കാരിന്റെ കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചായിരിക്കണം ചിത്രീകരണം. ഔട്ട്ഡോർ ഷൂട്ടിന് വിലക്കുണ്ട്. ചിത്രീകരണ സംഘത്തിലെ ആളുകളുടെ എണ്ണവും കുറക്കേണ്ടി വരും.

അതേസമയം, തിയേറ്ററുകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.
TRENDING:കോവിഡ് 19 യാത്രാ നിയന്ത്രണങ്ങൾ ഇനി ഗൂഗിൾ മാപ്പ് അറിയിക്കും; പുതിയ ഫീച്ചർ വരുന്നു [NEWS]eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം [NEWS]മോഡലിംഗിന് എങ്ങനെ പോസ് ചെയ്യാം? 'വീഡിയോയുമായി 'ജോസഫ്' നായിക മാധുരി ബ്രഗാൻസ [NEWS]
ചിത്രീകരണം പുനരാരംഭിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ പ്രമുഖ താരങ്ങളും സ്വാഗതം ചെയ്തു. തെലുങ്കു സൂപ്പർ സ്റ്റാർ ചിരഞ്ജീവി അടക്കമുള്ള താരങ്ങൾ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. സിനിമാ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ദിവസവേതനക്കാർക്ക് തീരുമാനം ആശ്വാസകരമാകുമെന്ന് ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.

നേരത്തേ, ചിത്രീകരണം പുനരാരംഭിക്കുന്നതിനായി ചിരഞ്ജീവി നിരവധി തവണ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ചിത്രീകരണത്തിന് അനുമതി ലഭിച്ചതോടെ, ഏറെ നാളായി കാത്തിരിക്കുന്ന രാജമൗലി ചിത്രം 'RRR' ന്റെ ഷൂട്ടിങ്ങും പുനരാരംഭിച്ചേക്കുമെന്നാണ് സൂചന. ബാഹുബലിക്കു ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'RRR'. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

അല്ലു അർജുൻ ചിത്രം പുഷ്പ, ചിരഞ്ജീവിയുടെ ആചാര്യ, പ്രഭാസ് ചിത്രം, വെങ്കടേഷ് നായകനാകുന്ന നാരപ്പ എന്നിവയുടെ ചിത്രീകരണവും പുനരാരംഭിച്ചേക്കും. ലോക്ക്ഡൗണിനെ തുടർന്ന് ഈ സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയായിരുന്നു.

First published: June 9, 2020, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading