നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bruce Lee Movie | 'ബ്രൂസ് ലീ' ആകാന്‍ ഉണ്ണി മുകുന്ദന്‍; ചിത്രീകരണം മാര്‍ച്ച് മുതല്‍

  Bruce Lee Movie | 'ബ്രൂസ് ലീ' ആകാന്‍ ഉണ്ണി മുകുന്ദന്‍; ചിത്രീകരണം മാര്‍ച്ച് മുതല്‍

  25 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന 'ബ്രൂസ് ലീ' എന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടൈനര്‍ നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറില്‍ ആണ്

  • Share this:
   ഉണ്ണി മുകുന്ദനെ(Unni Mukundan) കേന്ദ്ര കഥാപാത്രമായി വൈശാഖ്(Vysakh) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ബ്രൂസ് ലീ'(Bruce Lee). 25 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന 'ബ്രൂസ് ലീ' എന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടൈനര്‍ നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസ്(UMF) ബാനറില്‍ ആണ്. പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ് ലീ'.

   ആക്ഷന്‍ സിനിമകളില്‍ പ്രഗല്‍ഭരായ രണ്ടു പേരായ ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2022 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

   എസ്രാ, ലൂസിഫര്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റര്‍ ചെയ്ത ആനന്ദ് രാജേന്ദ്രന്‍ ആണ് ഡിസൈനര്‍. അനീഷ് മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നു. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍.

   വളരെയധികം പ്രേത്യേകതകള്‍ നിറഞ്ഞ ഈ സിനിമ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന ഒന്നായിരിക്കും.


   2020 ഓഗസ്റ്റ് 17നാണ് ഉണ്ണി സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ 'ഉണ്ണി മുകുന്ദന്‍ ഫിലിംസ്' (UMF) ആരംഭിച്ചത്. സ്വന്തം നിര്‍മ്മാണ കമ്പനിയെപ്പറ്റി ഉണ്ണി പറഞ്ഞ വാക്കുകള്‍ ചുവടെ.

   'ജീവിതകാലം മുഴുവനും ഞാന്‍ സ്വപ്നം കണ്ടിരുന്നു. പലതിലും ഞാന്‍ എന്നെ വിഭാവനം ചെയ്തു നോക്കി, ഈ പ്രപഞ്ചം എനിക്കൊപ്പം അതിനെ യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം നിന്നു. അത്തരമൊരു സ്വപ്നമായിരുന്നു ഒരു നടനാവുക എന്നത്. ആ വിശ്വാസത്തെ ആധാരമാക്കി ഒരു നിര്‍മ്മാതാവെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് 'ഉണ്ണി മുകുന്ദന്‍ ഫിലിംസിലൂടെ' (UMF) ഞാന്‍ ചുവടുവയ്ക്കുന്നു. സിനിമയ്ക്ക് അര്‍ത്ഥവത്തായ ഒന്ന് തിരികെ നല്‍കുക എന്ന എന്റെ ശ്രമത്തിന്റെ ഭാഗമാണ് UMF. പ്രചോദനാത്മകവും, മാനസികോല്ലാസം പകരുകയും ചെയ്യുന്ന സൃഷ്ടികള്‍ മെനഞ്ഞെടുക്കാനും, കഴിവുകളെ പിന്തുണയ്ക്കാന്‍ ഉതകുന്നതുമായ ഒരു പ്ലാറ്റ്ഫോമാവുകയുമാണ് UMF ലക്ഷ്യമിടുന്നത്.'
   Published by:Jayesh Krishnan
   First published:
   )}