പൃഥ്വിയുടെ അരികത്തെ കുഞ്ഞുവാവക്ക് ഇന്ന് പിറന്നാൾ; ഇത് അല്ലി മോൾ അല്ല കേട്ടോ...
പൃഥ്വിയുടെ അരികത്തെ കുഞ്ഞുവാവക്ക് ഇന്ന് പിറന്നാൾ; ഇത് അല്ലി മോൾ അല്ല കേട്ടോ...
The Sukumaran family wishes happy birthday to their first grandchild Prarthana Indrajith | അല്ലി മോൾ എത്തുന്നതിനും മുൻപ് താലോലിച്ച കുഞ്ഞുവാവയുടെ പിറന്നാളിന് ആശംസയർപ്പിക്കുകയാണ് പൃഥ്വി
കൊച്ചു കുഞ്ഞുങ്ങളോട് എന്നും സ്നേഹമുള്ള വ്യക്തിയാണ് നടൻ പൃഥ്വിരാജ്. മകൾ അല്ലി എന്ന അലംകൃത ജനിക്കുന്നതിനും എത്രയോ നാൾ മുൻപ് തനിക്കും ചേട്ടൻ ഇന്ദ്രജിത്തിനെ പോലെ വളരെ നേരത്തെ തന്നെ അച്ഛനാവാനായിരുന്നു ആഗ്രഹം എന്ന് പൃഥ്വി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ആ പൃഥ്വി ഇന്ന് തന്റെ വളരെ പ്രിയപ്പെട്ട ഒരു കുഞ്ഞുവാവക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്.
അല്ലി മോൾ എത്തുന്നതിനും മുൻപ് താലോലിച്ച കുഞ്ഞുവാവയുടെ പിറന്നാളിന് ആശംസയർപ്പിക്കുകയാണ് പൃഥ്വി, ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ.
പ്രസവമുറിയിൽ നിന്നും പുറത്തേക്കെത്തിയ ശേഷം അവൾ ആദ്യമായെത്തിയ കൈകളിൽ ഒന്ന് പൃഥ്വിയുടേതാണ്. എല്ലാം ഇന്നലെ എന്നത് പോലെ തോന്നുന്നു എന്നാണ് പൃഥ്വി ഫോട്ടോക്കൊപ്പം കുറിക്കുന്ന ക്യാപ്ഷൻ.
ചേട്ടൻ ഇന്ദ്രജിത്തിന്റേയും ചേട്ടത്തി പൂർണ്ണമയുടെയും ആദ്യത്തെ കണ്മണി പ്രാർത്ഥനയാണിത്. കൊച്ചച്ഛന്റെ സർപ്രൈസ് ആശംസക്കു പ്രാർത്ഥന കുട്ടി കമൻറ്റിൽ നന്ദി പറയുന്നുണ്ട്.
പ്രാർത്ഥനക്കു അച്ഛന്റെയും അമ്മയുടെയും ആശംസയും ഉണ്ട് കേട്ടോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.