മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ കെ.കെ. രാജീവിന്റെ ചിത്രം 'എവിടെ'യുടെ ട്രെയ്ലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ അമ്മ മകൻ ഹൃദയ ബന്ധത്തിന് പ്രാധാന്യം നല്കുന്നു. ധീരതക്കുള്ള പുരസ്കാരം ഏറ്റു വാങ്ങിയ കുട്ടിയുടെ കുടുംബം കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. വർഷങ്ങൾക്കു ശേഷം അവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ചു കഥ മുന്നേറുന്നു.
ഹിറ്റ് പരമ്പരകളുടെ സംവിധായകനായ രാജീവിന്റെ മെഗാ സീരിയലുകൾ എല്ലാ മുൻ നിര മലയാള ചാനലുകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അയലത്തെ സുന്ദരിയാണ് ഏറ്റവും പുതിയ പരമ്പര. 2012 ൽ 'ഞാനും എന്റെ ഫാമിലിയു'മെന്ന ജയറാം ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ചു.
ജൂലൈ 4ന് റിലീസ് ആവുന്ന ചിത്രമാണിത്. ജോയ് തോമസിന്റെ ജൂബിലി പ്രൊഡക്ഷൻസ്, പ്രേം പ്രകാശിന്റെ പ്രകാശ് മൂവി ടോൺ, തൊമ്മിക്കുഞ്ഞു സൂരജ് എന്നിവരുടെ മാരുതി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. ഹരിനാരായണൻ, കെ.ജയകുമാർ എന്നിവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഔസേപ്പച്ചൻ. മനോജ് കെ. ജയൻ, ആശ ശരത്, ബൈജു സന്തോഷ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ വേഷമിടുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.