'കിണർ' എന്ന ചിത്രത്തിനു ശേഷം എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'തെളിവ്'. ഇതികാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ചെറിയാൻ കല്പകവാടി. ചുറ്റുപാടുകളുടെ സമ്മർദ്ദത്താൽ ഒരു തുരുത്തിൽ ഒറ്റപ്പെട്ടു പോയ ഗൗരി എന്ന സ്ത്രിയുടെ അതിജീവനത്തിന്റെ സത്യസന്ധമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രം. ആശാ ശരത്ത് ഗൗരി എന്ന അതി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലാൽ, നെടുമുടി വേണു, രഞ്ജി പണിക്കർ, ജോയ് മാത്യൂ, മണിയൻ പിള്ള രാജു, സുധീർ കരമന, സോഹൻ സീനുലാൽ, സുനിൽ സുഖദ, അനിൽ നെടുമങ്ങാട്, സിജോയ് വർഗ്ഗീസ്, കലാഭവൻ ഹനീഫ്, രാജേഷ് വർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, അൽ അമീൻ, മീര നായർ, മാല പാർവ്വതി, തെസ്നി ഖാൻ, അനിത നായർ, പൗളി വത്സൻ, ബേബി നക്ഷത്ര തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിലൂടെ ഡി ജി പി മുഹമ്മദ് യാസിമിന്റെ മകൻ മൊഹ്സിൻ ഖാനെ പരിചയപ്പെടുത്തുന്നു.
നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കെ. ജയകുമാർ, പ്രഭാവർമ്മ എന്നിവരുടെ വരികൾക്ക് കല്ലറ ഗോപൻ സംഗീതം പകരുന്നു.എം ജയചന്ദ്രന്റെതാണ് പശ്ചാത്തല സംഗീതം.
പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, കല: കെ.എസ്. രാമു, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: സുനിൽ റഹ്മാൻ, സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പരസ്യകല: കോളിൻസ് ലിയോഫിൽ, എഡിറ്റർ: ശ്രീകുമാർ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടർ: നിസ്സാർ മുഹമ്മദ്, സുബീഷ് സുരേന്ദ്രൻ, രോഹിത് രാജശേഖരൻ, ഓഡിയോഗ്രാഫി: രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-സന്തോഷ് ചെറുപൊയ്ക,പ്രൊഡകഷൻ മാനേജർ-സജയൻ ഉദയൻകുളങ്ങര.വാർത്തപ്രചരണം-എ എസ് ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.