• HOME
  • »
  • NEWS
  • »
  • film
  • »
  • Annavaram To Arunachalam | അണ്ണാവരം മുതൽ അരുണാചലം വരെ: സ്ഥലപ്പേരുകൾ സിനിമാപ്പേരുകളായപ്പോൾ

Annavaram To Arunachalam | അണ്ണാവരം മുതൽ അരുണാചലം വരെ: സ്ഥലപ്പേരുകൾ സിനിമാപ്പേരുകളായപ്പോൾ

പല ചലച്ചിത്ര പ്രവർത്തകരും തങ്ങളുടെ സിനിമകൾക്ക് ചിത്രീകരിച്ച നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ നൽകിയിട്ടുണ്ട്

പല ചലച്ചിത്ര പ്രവർത്തകരും തങ്ങളുടെ സിനിമകൾക്ക് ചിത്രീകരിച്ച നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ നൽകിയിട്ടുണ്ട്

പല ചലച്ചിത്ര പ്രവർത്തകരും തങ്ങളുടെ സിനിമകൾക്ക് ചിത്രീകരിച്ച നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ നൽകിയിട്ടുണ്ട്

  • Share this:
    സ്ഥലപേരുകൾ ഉൾക്കൊള്ളുന്ന സിനിമകൾ (movies with place names) ഇന്ത്യയിൽ അസാധാരണമല്ല. പല ചലച്ചിത്ര പ്രവർത്തകരും തങ്ങളുടെ സിനിമകൾക്ക് ചിത്രീകരിച്ച നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ നൽകിയിട്ടുണ്ട്. ലൊക്കേഷനുകളിലേക്കും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലേക്കും നിങ്ങൾ ആകർഷിക്കപ്പെടുകയാണെങ്കിൽ, വിവിധ ജില്ലകളുടെയും നഗരങ്ങളുടെയും പേരിൽ നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകളുടെ ഒരു പട്ടിക ഇവിടെ പരിചയപ്പെടാം.

    അണ്ണാവരം: 2006-ലെ ഈ തെലുങ്ക് ആക്ഷൻ സിനിമയിൽ പവൻ കല്യാൺ പ്രധാന വേഷത്തിൽ അഭിനയിച്ചു. ആന്ധ്രാപ്രദേശിലെ അണ്ണാവരം പട്ടണത്തിന്റെ പേരിലാണ് ഈ ചിത്രം വന്നത്. ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രം കിഴക്കൻ ഗോദാവരി ജില്ലയിലെ പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര നഗരത്തിലാണ് ചിത്രീകരിച്ചത്.

    ബദരിനാഥ്: ബദരീനാഥ് എന്ന പുണ്യസ്ഥലത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ തെലുങ്ക് റൊമാന്റിക് ആക്ഷൻ സിനിമയിൽ അല്ലു അർജുൻ, തമന്ന, പ്രകാശ് രാജ്, കെല്ലി ദോർജി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2011ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വി.വി. വിനായകാണ്.

    ഭദ്രാചലം: 2001-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് ആക്ഷൻ സ്‌പോർട്‌സ് ചിത്രമായിരുന്നു 'ഭദ്രാചലം'. ശ്രീഹരിയും സിന്ധു മേനോനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എൻ. ശങ്കർ ആണ്.

    ബോംബെ: അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1995 ലെ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രമായിരുന്നു 'ബോംബെ'. മണിരത്‌നം സംവിധാനം ചെയ്ത സിനിമയിൽ, 1992 ലെ ബോംബെയിൽ (ഇപ്പോൾ മുംബൈ) കലാപത്തിനിടെ ഒരു മതാന്തര കുടുംബത്തിന്റെ ദുരവസ്ഥയെ ചുറ്റിപ്പറ്റിയുള്ള പ്രമേയമാണ് അവതരിപ്പിച്ചത്.


    അരുണാചലം: രജനീകാന്ത് അഭിനയിച്ച അരുണാചലം 1997-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ഡ്രാമ ചിത്രമായിരുന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമായ അരുണാചലത്തിന്റെ പേരിലാണ് ഈ ചിത്രം നാമകരണം ചെയ്തത്. സുന്ദർ സി.യാണ് ചിത്രം സംവിധാനം ചെയ്തത്.

    ശ്രീശൈലം: 2009-ൽ പുറത്തിറങ്ങിയ 'ശ്രീശൈലം', കെ.എസ്. നാഗേശ്വര റാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായിരുന്നു. ശ്രീഹരി, സജിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് 'ശ്രീശൈലം'.

    ഹനുമാൻ ജംഗ്ഷൻ: എം. രാജ സംവിധാനം ചെയ്ത 2001ലെ തെലുങ്ക് ആക്ഷൻ കോമഡി ചിത്രമായിരുന്നു ഹനുമാൻ ജംഗ്ഷൻ. അർജുൻ, ജഗപതി ബാബു, വേണു തോട്ടംപടി തുടങ്ങിയ പ്രശസ്തരായ ടോളിവുഡ് അഭിനേതാക്കളെ ഇതിൽ അവതരിപ്പിച്ചു. പശ്ചിമ ഗോദാവരി, കൃഷ്ണ ജില്ലകളുടെ അതിർത്തികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ ഒരു പട്ടണമാണ് 'ഹനുമാൻ ജംഗ്ഷൻ'.


    Summary: Here is a list of Tamil and Telugu movies which were named after place names
    Published by:user_57
    First published: