നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Karuvu movie | പുതുമുഖങ്ങളുമായി 'കരുവ്'; ചിത്രത്തിന്റെ തേർഡ് ലുക്ക് പുറത്തിറങ്ങി

  Karuvu movie | പുതുമുഖങ്ങളുമായി 'കരുവ്'; ചിത്രത്തിന്റെ തേർഡ് ലുക്ക് പുറത്തിറങ്ങി

  നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ റിലീസായി

  കരുവ്

  കരുവ്

  • Share this:
   പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ റിലീസായി.

   ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി, റിയാസ് എം. ടി., സുമേഷ് സുരേന്ദ്രൻ, കണ്ണൻ പെരുമടിയൂർ, വിനു മാത്യു പോൾ, സ്വപ്ന നായർ, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

   ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം- റോഷന്‍ ജോസഫ്, എഡിറ്റര്‍- ഹരി മോഹന്‍ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗടില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം. ടി., സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധർ, മേക്കപ്പ്- അനൂപ് സാബു, ആക്ഷൻ- അഷറഫ് ഗുരുക്കൾ, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- സൈൻ മാർട്ട്, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

   Also read: ശങ്കറിന്‍റെ മകൾ ഐശ്വര്യയും ക്രിക്കറ്റ് താരം രോഹിതും വിവാഹിതരായി

   തമിഴിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ ശങ്കർ വിവാഹിതയായി. തമിഴ്‌നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) ക്രിക്കറ്റ് താരം രോഹിത് ദാമോദരനായിരുന്നു വരൻ. ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാനദണ്ഡ പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.

   ഡോക്ടറാണ് ഐശ്വര്യ. തമിഴ്നാട് പ്രീമിയർ ലീഗിൽ മധുര പാന്തേഴ്സിനു വേണ്ടിയാണ് രോഹിത് കളിക്കുന്നത്. രോഹിത്തിന്റെ പിതാവും വ്യവസായിയുമായ ദാമോദരന്‍റെ ഉടമസ്ഥതയിലാണ് മധുര പാന്തേഴ്സ് ഫ്രാഞ്ചൈസി. വിവാഹത്തിൽ ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. തെന്നിന്ത്യൻ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തിൽ പങ്കെടുത്തു.

   വിക്രം നായകനായി തമിഴിൽ സൂപ്പർ ഹിറ്റായ അന്യൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കർ. മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രൺവീർ സിങ് ആണ് അന്യൻ ഹിന്ദി പതിപ്പിൽ നായകനായി എത്തുന്നത്. ചിത്രീകരണത്തിനായി രൺവീർ സിങ്ങിനെ പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്.

   Summary: Third look poster from Malayalam movie Karuvu, having a set of freshers has been out. The film written and directed by Sreeshma R. Menon has Visakh Viswanathan and Swathy Shaji in the lead roles
   Published by:user_57
   First published:
   )}