നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Third Murder | ഇന്ദ്രൻസ്, സൈജു, വിനയ്; 'തേർഡ് മർഡർ' ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു

    Third Murder | ഇന്ദ്രൻസ്, സൈജു, വിനയ്; 'തേർഡ് മർഡർ' ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു

    ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു

    തേർഡ് മർഡർ

    തേർഡ് മർഡർ

    • Share this:
      സൈജു കുറുപ്പ് (Saiju Kurup), വിനയ് ഫോർട്ട് (Vinay Forrt), ഇന്ദ്രൻസ് (Indrans) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേർഡ് മർഡർ' (Third Murder) എന്ന ചിത്രത്തിന്റെ ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.

      ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോർ, രാജഗോപാൽ ജി., ജെയ്സൺ, ലാജ് ബി.കെ., സാദ്ദിഖ്, സജൽ, അരുണാശു, അനന്യ, ലിയോണ ലിഷോയ്, ജെഫി, മറിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

      ഷിജു തമീൻസ്, സുദർശനൻ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.

      എഡിറ്റർ- സാൻ ലോകേഷ്, കഥ- എം.എസ്. ഫൈസൽ ഖാൻ,
      പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുതാസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- ജിൻസ് ഭാസ്കർ, പ്രൊഡക്ഷൻ ഡിസൈൻ- എം. ബാവ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്- അമൽ ചന്ദ്രൻ, സ്റ്റിൽസ്-ശാലു പേയാട്, ഡിസൈൻ- റഹീം പി.എം.കെ., ഫുനൽ മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ- എം.ആർ. വിബിൻ, ഷമീർ എസ്., ബി.ജി.എം.- മെജോ ജോസഫ്, സൗണ്ട് ഡിസൈൻ- എ.ബി. ജുബിൻ, കളറിസ്റ്റ്- രമേഷ് സി., പ്രൊഡ്കഷൻ എക്സിക്യൂട്ടീവ്- പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം. പി.ആർ.ഒ. - എ.എസ്. ദിനേശ്.

      Also read: ചെന്നൈയുടെ 'ഹൃദയം' തൊട്ട് നാലാമത്തെ പാട്ട്; മ്യൂസിക് വീഡിയോ

      വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയം' (Hridayam) സിനിമയിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചോടുചേർത്തിട്ടുണ്ട്. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം 'ദര്‍ശന' തന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ടുതന്നെ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാറുമുണ്ട്. ഏറ്റവും ഒടുവിലായി ഇറങ്ങിയ ഉണക്ക മുന്തിരി പാട്ടും ഹിറ്റായിരുന്നു. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ നാലാമത്തെ പാട്ടിന്റെ മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

      ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. സംഗീതജ്ഞൻ ഗുണ ബാലസുബ്രഹ്മണ്യം ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയിരിക്കുന്നു. 'കുറള്‍ കേക്കുതാ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈ നഗരത്തെ ഒപ്പിയെടുക്കുന്ന കാഴ്ചകൾക്കൊപ്പമാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

      Summary: Malayalam movie Third Murder starts rolling
      Published by:user_57
      First published:
      )}