നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Avakashikal | ഇര്‍ഷാദ്, ടി.ജി. രവി, അഞ്ജു അരവിന്ദ്; 'അവകാശികൾ' സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

  Avakashikal | ഇര്‍ഷാദ്, ടി.ജി. രവി, അഞ്ജു അരവിന്ദ്; 'അവകാശികൾ' സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

  ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകൾ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം

  അവകാശികൾ

  അവകാശികൾ

  • Share this:
   ഇര്‍ഷാദ് (Irshad), ടി.ജി. രവി (TG Ravi), അഞ്ജു അരവിന്ദ് (Anju Aravind) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന 'അവകാശികള്‍' (Avakashikal) എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.

   മലയാളത്തിലും ഹിന്ദിയിലുമായുള്ള ഈ ഗാനം രചിച്ചത് പാർവ്വതി ചന്ദ്രനാണ്. സംഗീതവും ആലാപനവും മിനീഷ് തമ്പാൻ.

   റിയൽ വ്യു ക്രിയേഷൻസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയരാജ് വാര്യർ , അനൂപ് ചന്ദ്രൻ, എം.എ. നിഷാദ്, സോഹൻ സീനുലാൽ , ബേസിൽ പാമ, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാം കലാകാരൻമാരും അഭിനയിക്കുന്നു.

   ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകൾ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

   ഛായാഗ്രഹണം- വിനു പട്ടാട്ട്, എഡിറ്റര്‍- അഖിൽ എ.ആർ., ഗാനരചന- റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, പാര്‍വ്വതി ചന്ദ്രൻ, സംഗീതം- മിനീഷ് തമ്പാൻ. കേരളത്തിലും ആസാമിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'അവകാശികള്‍' ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ.- എ.എസ്. ദിനേശ്.   Also read: KGFനെ മറികടന്ന് അല്ലുവിന്റെ 'പുഷ്പ'; ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു

   അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി.

   മഹാരാഷ്ട്രയിൽ, സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി.

   അതേസമയം ഡൽഹി, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലെ കളക്ഷൻ അത്ര മികച്ചതല്ലെങ്കിലും, ചില സിംഗിൾ സ്‌ക്രീനുകൾ നല്ല കളക്ഷൻ രേഖപ്പെടുത്തി.

   നിസാമിൽ 'പുഷ്പ' 11.45 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചു, ഇത് ഈ പ്രദേശത്തെ ഏറ്റവും വലിയ വിഹിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

   തെലങ്കാനയിൽ 5 ഷോകൾ നടത്തിയിരുന്ന ‘പുഷ്പ’, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു.

   Summary: Third song from the movie Avakashikal starring Irshad, TG Ravi and Anju Aravind in major roles got released. The plot is themed around the lives of migrant labourers in Kerala 
   Published by:user_57
   First published:
   )}