നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thee movie | മൂന്നാമത്തെ ടീസറുമായി അനില്‍ വി. നാഗേന്ദ്രന്‍ ചിത്രം 'തീ'

  Thee movie | മൂന്നാമത്തെ ടീസറുമായി അനില്‍ വി. നാഗേന്ദ്രന്‍ ചിത്രം 'തീ'

  Third teaser of thee movie is out | വ്യത്യസ്ത ഗെറ്റപ്പിൽ ഇന്ദ്രൻസ് വേഷമിടുന്ന ചിത്രമാണ് 'തീ'

  ടീസറിലെ രംഗം

  ടീസറിലെ രംഗം

  • Share this:
   അനില്‍ വി. നാഗേന്ദ്രന്‍ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ച് സംവിധാനം ചെയ്യുന്ന 'തീ' (Thee movie) എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ (teaser) റിലീസായി. യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അസാധാരണമായ ഒരു പ്രണയകഥയയോടൊപ്പം ഉദ്വേഗജനകമായ സാഹസിക സംഘട്ടനരംഗങ്ങളും (action scenes) ഹൃദ്യമായ ഗാനരംഗങ്ങളും ദൃശ്യവല്‍ക്കരിക്കുന്നുണ്ട്.

   അനില്‍ വി. നാഗേന്ദ്രന്‍ തന്റെ പുതിയ ചിത്രത്തിലൂടെ നായകനായി യുവ എം.എല്‍.എ. മുഹമ്മദ് മുഹസ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു. 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന ചിത്രത്തില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് അതിശക്തനായ വില്ലനാകുന്നു. അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പില്‍ ഇന്ദ്രന്‍സും എത്തുന്നു.

   പ്രേംകുമാര്‍, വിനു മോഹന്‍, രമേഷ് പിഷാരടി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ. ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ഇതിനുപുറമെ കെ. സുരേഷ് കുറുപ്പ്, മുൻ എം.പി. കെ. സോമപ്രസാദ്, സി.ആര്‍. മഹേഷ് എം.എല്‍.എ., ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണിഗായകന്‍ ഉണ്ണി മേനോന്‍, നാസര്‍ മാനു, ഡോള്‍ഫിന്‍ രതീഷ്, സൂസന്‍ കോടി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.   രജു ജോസഫ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ. കുട്ടപ്പന്‍, അനില്‍ വി. നാഗേന്ദ്രന്‍ എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഉണ്ണി മേനോന്‍, ശ്രീകാന്ത്, സി.ജെ. കുട്ടപ്പന്‍, പി.കെ. മേദിനി, ആര്‍.കെ.രാംദാസ്, രജു ജോസഫ്, കലാഭവന്‍ സാബു, മണക്കാട് ഗോപന്‍, റെജി കെ. പപ്പു, സോണിയ ആമോദ്, ശുഭ, കെ.എസ്. പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകള്‍), അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ആലപിക്കുന്നു.

   പശ്ചാത്തലസംഗീതം- അഞ്ചല്‍ ഉദയകുമാര്‍, ക്യാമറ- കവിയരശ്,
   എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തികേയന്‍, എഡിറ്റിംഗ്- ജോഷി എ.എസ്., കെ. കൃഷ്ണന്‍കുട്ടി, മേക്കപ്പ്- ലാല്‍ കരമന, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംഘട്ടനം- ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനര്‍- എന്‍.ഹരികുമാര്‍, വിഷ്വല്‍ എഫക്ട്‌സ്- മുരുകേഷ് വരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മലയമാന്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
   Published by:user_57
   First published:
   )}