This video of Dileep and Kavya Madhavan is a time travel to their golden times in cinema | ഉദിത് നാരായണനും സുജാതയും പാടിയ ഗാനത്തിന് സിനിമയിൽ ചുവടു വച്ചത് ദിലീപും ഭാര്യ കാവ്യ മാധവനുമാണ്
കൊച്ചിരാജാവിലെ ഗാനരംഗം; ദിലീപും കാവ്യാ മാധവനും
Last Updated :
Share this:
മുന്തിരി പാടം പൂത്തു നില്കണ മുറ്റത്തു കൊണ്ടോവാം... ഉദിത് നാരായണനും സുജാതയും പാടിയ ഗാനത്തിന് സിനിമയിൽ ചുവടു വച്ചത് ദിലീപും കാവ്യ മാധവനുമാണ്. കൊച്ചി രാജാവ് എന്ന ചിത്രം റിലീസ് ആയി വർഷങ്ങൾ പലത് കഴിഞ്ഞാണ് സിനിമയിലെ ആ പ്രണയികൾ ജീവിതത്തിലും ഒന്നിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടൻ സലിം കുമാറിന്റെ അൻപതാം ജന്മദിനാഘോഷങ്ങൾക്ക് താര ദമ്പതികൾ പങ്കെടുത്തിരുന്നു. ഇരുവരും നടൻ മമ്മൂട്ടിക്കൊപ്പം കുശലാന്വേഷണം നടത്തുന്ന വാർത്തയും ചിത്രവും ശ്രദ്ധേയമായിരുന്നു.
എന്നാൽ ആ ചടങ്ങിന്റെ വീഡിയോ ശകലം ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആവുകയാണ്. വീഡിയോ ശകലത്തിന് അകമ്പടിയേകാൻ ആ പഴയ മുന്തിരിപ്പാടം ഗാനമാണ് ഉപയോഗിച്ചിരിക്കുന്നതും. താര ദമ്പതികളെ പ്രത്യേകം ഫോക്കസ് ചെയ്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇരുവരും പരിപാടിക്ക് വന്നു ചേരുന്നത് മുതലുള്ള ദൃശ്യങ്ങളുടെ ചുരുക്ക രൂപമാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.