• HOME
  • »
  • NEWS
  • »
  • film
  • »
  • ഓർമ്മയില്ലേ ഈ പേര്? 'തോന്നക്കൽ പഞ്ചായത്തിലെ നന്മ മരവുമായി' ഇന്ദ്രൻസ്, സുധീഷ്, ഹരീഷ് കണാരൻ, ഐ.എം. വിജയൻ

ഓർമ്മയില്ലേ ഈ പേര്? 'തോന്നക്കൽ പഞ്ചായത്തിലെ നന്മ മരവുമായി' ഇന്ദ്രൻസ്, സുധീഷ്, ഹരീഷ് കണാരൻ, ഐ.എം. വിജയൻ

മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന 'തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം' എന്ന ചിത്രത്തിന്റെ ബാനർ, ടൈറ്റിൽ പോസ്റ്റർ പ്രകാശനം കഴിഞ്ഞു

തോന്നയ്ക്കൽ പഞ്ചായത്തിലെ നന്മ മരം

തോന്നയ്ക്കൽ പഞ്ചായത്തിലെ നന്മ മരം

  • Last Updated :
  • Share this:
    ഇന്ദ്രൻസ് (Indrans), സുധീഷ് (Sudheesh), ഹരീഷ് കണാരൻ (Hareesh Kanaran), ഐ.എം. വിജയൻ (IM Vijayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന 'തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം' എന്ന ചിത്രത്തിന്റെ ബാനർ, ടൈറ്റിൽ പോസ്റ്റർ പ്രകാശന ചടങ്ങ് എറണാകുളത്തു വെച്ച് നടന്നു.

    'തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം' എന്ന ചിത്രത്തിന്റെ ബാനർ ഹൈബി ഈഡൻ റിലീസ് ചെയ്തു. സംവിധായകൻ അജയ് വാസുദേവ്, ബിബിൻ ജോർജ് എന്നിവർ ചേർന്ന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. രേഖ രെക്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രേഖ രാഘവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസർ നിർവഹിക്കുന്നു.

    തിരക്കഥ, സംഭാഷണം, ക്രിയേറ്റീവ് ഡയറക്ടർ- ഫസൽ. ബി.കെ. ഹരിനാരായണൻ, ഹസീന എസ്. കാനം, ഹരീഷ് നായർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ലക്ഷ്മി ജി, നിജ രതീഷ്, ലൈൻ പ്രൊഡ്യൂസർ- സിദ്ദിഖ് സിദ്ധി, പ്രോജക്ട് ഡിസൈനർ- ഗോഗിൽ ജി. നാഥ്, എഡിറ്റർ- സാജൻ വി. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ എസ്.കെ., ആർട്ട്- പ്രദീപ് എം.വി., മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- ബ്യുസ്സി ബേബി ജോൺ, സ്റ്റിൽസ്- ഷജിൽ ഒബസ്ക്യൂറ, ഡിസൈൻ- ഏന്റെണി സ്റ്റീഫൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് തിരുവഞ്ചൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

    Also read: 'ഉയരെ' ടീം വീണ്ടും; പുതിയ ചിത്രത്തിൽ നവ്യ നായർ, സൈജു കുറുപ്പ്

    'ഉയരെ' (Uyare) എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്.

    പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

    മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്. പി.വി. ഗംഗാധരൻ ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു.

    ഷെറിൻ ഗംഗാധരൻ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരൻ, എസ്.ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും, നവ്യാ നായർ, സൈജു കുറുപ്പ്, അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, രത്തിന എന്നിവരും ചേർന്ന് ചടങ്ങ് പൂർത്തികരിച്ചു.

    കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്.
    Published by:user_57
    First published: