News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 20, 2021, 7:36 PM IST
രാജേഷ് പരവൂർ, അജിത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രൻ
ജോർജ് കുട്ടിയുടെ ജീവിത ഗതിയിൽ പ്രതിസന്ധി ഘട്ടമൊരുക്കി, ദൃശ്യം 2 ന്റെ കഥാഗതിയെ ദിശമാറ്റി വിടാൻ സഹായിച്ച രണ്ടു കഥാപാത്രങ്ങൾ. കോമഡി ഷോകളിൽ നിന്നും സിനിമയിലേക്കെത്തിയ ഇവർക്ക് അവസരം നൽകിയ സംവിധായകൻ ജീത്തു ജോസഫിനെ സോഷ്യൽ മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഇതിലെ കുടിയനായ സാബുവും, അളിയനെ കൊന്നു ജയിലിൽ പോയ ജോസും ആയി വേഷമിട്ട അജിത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രൻ പിന്നെ ഇവർക്കൊപ്പം രാജേഷ് പരവൂർ.
ഈ മൂവർ സംഘം മുൻപ് ദൃശ്യം സ്പൂഫിൽ അഭിനയിച്ച കോമഡി താരങ്ങളാണ്. സ്കിറ്റിലെ പോലീസുകാരൻ അജിത് കൂത്താട്ടുകുളം സിനിമയിൽ കൊലപാതകിയുടെ വേഷത്തിലേക്ക് മാറി. ജോർജ് കുട്ടിക്കെതിരെ പൊലീസിന് നിർണ്ണായകമായ ദൃക്സാക്ഷി മൊഴി നൽകുന്നതു അജിത്തിന്റെ കഥാപാത്രം ജോസാണ്. ആറു കൊല്ലത്തെ ജോസിന്റെ ജയിൽ വാസം ഒരു കണക്കിന് ജോർജ് കുട്ടിക്ക് രക്ഷപെടാനുള്ള പഴുതുകൾ തീർക്കാനുള്ള കാലാവധിയും നൽകുന്നു എന്നത് മറ്റൊരു കാര്യം.
സുമേഷിന്റെ സാബു ജോർജ് കുട്ടിയുടെ അയൽക്കാരനാണ്. മുഴുക്കുടിയനായി ഭാര്യക്കൊപ്പം താമസിക്കുന്ന ഇയാൾ പിന്നീട് ജോർജ് കുട്ടിയുടെ കേസ് അന്വേഷണത്തിലെ നിർണ്ണായക അംഗമായി മാറുന്നത് സിനിമയിലെ വമ്പൻ ട്വിസ്റ്റുകളിൽ ഒന്നാണ്.
ക്ലൈമാക്സ് രംഗം അടുക്കുമ്പോൾ വരുന്ന തഹസിൽദാർ ആണ് രാജേഷ് പരവൂർ. വളരെ വേഗം വന്നുപോകുന്ന വേഷമാണ് രാജേഷിന് ലഭിച്ചത്. മോഹൻലാൽ-മീന ജോഡികളുടെ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയിലും രാജേഷ് അഭിനയിച്ചിരുന്നു.
ദൃശ്യം ഒന്നാം ഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർ ഒരിക്കൽക്കൂടി സ്ക്രീനിലെത്തിയിരിക്കുകയാണ്.
പ്രധാന കഥാപാത്രങ്ങളുടെ ഒപ്പം രണ്ടാം ഭാഗത്തിൽ മുരളി ഗോപിയും സായ് കുമാറും വേഷമിട്ടിട്ടുണ്ട്. ഐ.ജി.യുടെ റോളിൽ ആണ് മുരളി ഗോപി. ഒരു തിരക്കഥാകൃത്തിന്റെ വേഷമാണ് സായ് കുമാർ കൈകാര്യം ചെയ്തത്.
രണ്ടാം ഭാഗത്തിൽ ജോർജ് കുട്ടി ഒരു സിനിമാ തിയേറ്റർ മുതലാളിയായാണ് എത്തിയിരിക്കുന്നത്. അതേസമയം തന്നെ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലും കൂടിയാണ്.
സിനിമയ്ക്കായി ഒരുക്കിയ സെറ്റ്
ജോർജു കുട്ടിയുടെ കേബിൾ കട, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള സെറ്റ് കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ തൊടുപുഴയിൽ സജ്ജമാക്കിയിരുന്നു. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ എന്നിവ ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ സെറ്റ് അവസാനം പൊളിച്ചു മാറ്റി.
Summary: Three actors in Drishyam 2 movie were earlier part of a spoof based on the first part of the film. They were roped into the second part by director Jeethu Joseph. He is winning praises for this character selection
Published by:
user_57
First published:
February 20, 2021, 7:36 PM IST