നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഡിസംബർ ആറ്; വ്യത്യസ്തതകളുമായി മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്

  ഡിസംബർ ആറ്; വ്യത്യസ്തതകളുമായി മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്

  കഴിഞ്ഞ വർഷം മികച്ച നടിയുടേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ചോല.

  movies

  movies

  • Share this:
   വ്യത്യസ്ത പ്രമയങ്ങളിലുള്ള മൂന്ന് ചിത്രങ്ങൾ ഡിസംബർ ആറിന് റിലീസിനൊരുങ്ങുന്നു. ഉണ്ണികൃഷ്ണൻ ആവള രചനയും സംവിധാനവും നിർവഹിക്കുന്ന ഉടലാഴം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല, വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് എന്നിവയാണ് ചിത്രങ്ങൾ.

   കഴിഞ്ഞ വർഷം മികച്ച നടിയുടേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ചോല.

   also read:പൃഥ്വിയുടെ സാരഥിക്ക്‌ ഇനി സ്വന്തം കാർ; സന്തോഷം പങ്കിട്ട് സുപ്രിയ   ഉടലാഴം

   ഗുളികൻ എന്ന ആദിവാസ് ട്രാൻസ്ജെൻഡര്‍ ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് ഉടലാഴം. മുംബൈ മാമി ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കപ്പെട്ട ഉടലാഴം 2018ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമ ഇന്ന് എന്ന വിബാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
   ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ് കെ.ടി, ഡോ. രാജേഷ് എം.പി, ഡോ. സജീഷ് എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

       ചോല
   നിമിഷ സജയനെ പ്രധാന കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല. ജോജു ജോർജ്, പുതുമുഖ താരം അഖിൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ സജയന് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ചോല. ഇതിനു പുറമെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചത് ചോലയിലെ അഭിനയം കൂടി കണക്കിലെടുത്താണ്. സംവിധാനത്തിന് പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരന് ലഭിച്ചത് ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു.
   ജോജു ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. വെനീസ് ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.   സ്റ്റാൻഡ് അപ്പ്

   സ്റ്റാൻഡ്അപ്പ് കോമഡി ചെയ്യുന്ന യുവതിയുടെ കഥപറയുന്ന ചിത്രമാണ് വിധു വിൻസെൻറ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പ്. നിമിഷ സജയനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജിഷ വിജയൻ, അർജുൻ അശോകൻ, സുനിൽ സുഖദ, സജിത മഠത്തിൽ, സീമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്. ഉമേഷ് ഓമനക്കുട്ടന്റേതാണ് തിരക്കഥ. മാൻ ഹോളിന് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റാൻഡ് അപ്പ്.
   First published:
   )}