മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം' ഡിസംബർ 12നു റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയാണ്.
ചരിത്ര പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം. പദ്‌മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ ചാവേറായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. ഇവര്‍ക്കൊപ്പം അനു സിത്താര, പ്രാചി ടെഹ്ലാന്‍, കനിഹ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.
സിദ്ദിഖ്, മാസ്റ്റർ അച്ചുതൻ, സുദേവ് നായർ, മോഹൻ ശർമ്മ, മണിക്കുട്ടൻ, ഇടവേള ബാബു, സുരേഷ് കൃഷ്ണ, സുനിൽ സുഖദ, മേഘനാഥൻ, മണികണ്ഠൻ ആചാരി, അബു സലിം, ബൈജു എഴുപുന്ന, സുധീർ സുകുമാരൻ, നന്ദൻ ഉണ്ണി, ജയൻ ചേർത്തല, ബൈജു എഴുപുന്ന, തരുൺ അറോറ, ഇനിയ, കവിയൂർ പൊന്നമ്മ, മാല പാർവതി, വത്സല മേനോൻ, നിലമ്പൂർ ആയിഷ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കേരളത്തിനൊപ്പം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം റിലീസിംഗിനുള്ള ഒരുക്കത്തിലാണ് . 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് 'മാമാങ്കം' നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.