സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്; ബിന്ദു പണിക്കരുടെയും മകളുടെയും ടിക്ടോക് വീഡിയോ വൈറൽ
സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്; ബിന്ദു പണിക്കരുടെയും മകളുടെയും ടിക്ടോക് വീഡിയോ വൈറൽ
TikTok video of Bindu Panicker and daughter goes viral | ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇന്ദുമതിയായി ബിന്ദു പണിക്കർ മകൾക്കൊപ്പം ടിക്ടോക് വീഡിയോയിൽ
'സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഡാൻസിനും പാട്ടിനും മിടുക്കിയായിരുന്നു. സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.' ഓർമ്മയില്ലേ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇംഗ്ലീഷ് പ്രേമി ഇന്ദുമതിയെ.
'ഇനി ഞങ്ങളുടെ ഒരു ക്ലോസറ്റ്', 'ഇത് ചേച്ചിയുടെ ഓർഫൻസ്, ഇത് ഞങ്ങളുടെ ഓർഫൻസ്', 'ഇപ്പൊ ബ്രിഡ്ജിൽ നിന്നും എടുത്തതേയുള്ളൂ. പൈനാപ്പിളാ', 'വി ആർ അണ്ടർസ്റ്റാന്ഡിംഗ് പീപ്പിൾ' തുടങ്ങിയ ഡയലോഗുകളിലൂടെ പൊട്ടിച്ചിരിയുടെ രസക്കൂട്ടു തീർത്ത കഥാപാത്രമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ ഇന്ദുമതി.
ആ ഡയലോഗുമായി ബിന്ദു വീണ്ടും വരുന്നു. ഒപ്പം അരുന്ധതിയെന്ന മകൾ കല്യാണിയും. ടിക്ടോക് താരമാണ് കല്യാണി. നിറയെ ഫാന്സുമുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മ അവതരിപ്പിച്ച യമുനാറാണി എന്ന സിനിമാ താരത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയുടെ ഒരു ഡയലോഗാണ് ഇവിടെ അമ്മയും മകളും ചേർന്ന് അവതരിപ്പിക്കുന്നത്. യമുനാറാണിയെ അവതരിപ്പിക്കുന്നത് കല്യാണിയാണ്.
ടിക് ടോക് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ട് കല്യാണി. ചിലപ്പോൾ സായി കുമാറുമൊത്തുള്ള വിഡിയോകളും കല്യാണി പോസ്റ്റ് ചെയ്യാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.