• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES TITLE ANNOUNCEMENT OF THURUTHU MOVIE PERFORMED BY KUNCHACKO BOBAN AND TOVINO THOMAS

'തുരുത്ത്' സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും നിർവഹിച്ചു

നിവിൻ പോളി - രാജീവ് രവി ചിത്രമായ 'തുറമുഖ'ത്തിന് ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'തുരുത്ത്'

തുരുത്ത്

തുരുത്ത്

  • Share this:
    നിവിൻ പോളി - രാജീവ് രവി ചിത്രമായ 'തുറമുഖ'ത്തിന് ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'തുരുത്ത്'.

    പ്രമുഖ താരങ്ങളെ അണിനിരത്തി ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ, ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ ടൊവിനോ തോമസ് എന്നിവർ തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    ഹബീബ് മുഹമ്മദ്, ടോണി ജോയ് മണവാളൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം-നിഖിൽ സുരേന്ദ്രൻ, എഡിറ്റർ- അനന്ദു ചക്രവർത്തി, കല- നളിനി ശ്യാം, മേക്കപ്പ്- മിർഷാദ് മരിയ, വസ്ത്രാലങ്കാരം- ദേവദാസ്, സൗണ്ട്- അരവിന്ദ് ബാബു, ബിജിഎം- ലുക്ക ഡെന്നീസ്, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു നാരായണൻ റാവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭിഷേക് സി. എം., സ്റ്റിൽസ്- ജോൺ മാത്യു, പരസ്യകല-ആനന്ദ് ചന്ദ്രൻ എ.കെ., ടെക്നിക്കൽ പ്രൊഡക്ഷൻ- ആർട്ട് ഷിപ്പ് ക്രിയേറ്റീവസ്, വാർത്താ പ്രചരണം-എ. എസ്. ദിനേശ്.



    Also read: '18 കോടി നഷ്ടപ്പെട്ട അവര്‍ക്ക് പ്രതിഫലം എങ്കിലും തിരിച്ചുകൊടുക്ക്'; നടി പാർവതിയോട് സംവിധായകൻ ഒമർ ലുലു

    'മീടൂ' ആരോപണ വിധേയനായ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി സാഹിത്യ പുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കുമെന്ന് സംവിധായകനും ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷനുമായ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നടി പാർവതി അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

    ഇതിനിടെ പാർവതിക്ക് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. 'പ്രിയപ്പെട്ട പാർവതി മാഡം, നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷ്നിയുടെ മുഖമാണ്. 18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷ്നിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാർവതി പറഞ്ഞ പോലെ ‘അല്പം മനുഷ്യത്വം ആവാല്ലോ’- ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

    ഇതിനെതിരെയും കമന്റുകളുമായി എത്തിയവർക്കും ഒമർ ലുലു മറുപടി നൽകി. 'ഇനി ഞാന്‍ സംവിധാനം ചെയ്‌ത്‌ പരാജയപ്പെട്ട സിനിമയ്ക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്. ഞാൻ സംവിധാനം ചെയ്തതിൽ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത്. അതിന്റെ നിർമ്മാതാവ് നാസർ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയിട്ട് ഉള്ളു.’- ഇതായിരുന്നു മറുപടി.
    Published by:user_57
    First published:
    )}