നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • റഫീഖ് അഹമ്മദിന്റെ ആദ്യ തിരക്കഥ; ശീർഷക ഗാനം പുറത്തിറക്കി ടൈറ്റിൽ ലോഞ്ച്

  റഫീഖ് അഹമ്മദിന്റെ ആദ്യ തിരക്കഥ; ശീർഷക ഗാനം പുറത്തിറക്കി ടൈറ്റിൽ ലോഞ്ച്

  ന്യൂഡൽഹി, വയനാട് എന്നിവിടങ്ങളിലായി ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും

  റഫീഖ് അഹമ്മദ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ നിന്നും

  റഫീഖ് അഹമ്മദ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ നിന്നും

  • Share this:
   റഫീഖ് അഹമ്മദ് തിരക്കഥയെഴുതുന്ന 'മലയാളം' എന്ന സിനിമയുടെ ശീർഷക ഗാനം പുറത്തിറക്കിക്കൊണ്ട് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. അഞ്ച് സംഗീത സംവിധായകർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീർഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ്.

   സംഗീത സംവിധായകരായ രമേശ് നാരായണൻ, ബിജി ബാൽ, മോഹൻ സിത്താര, ഗോപി സുന്ദർ, രതീഷ് വേഗ എന്നിവർ അണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി മലയാളിയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന 'മലയാളം' ഒരു പ്രണയകവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കും.

   ന്യൂഡൽഹി, വയനാട് എന്നിവിടങ്ങളിലായി ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി ആണ് സംവിധായകൻ.

   ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ,ഒളപ്പമണ്ണ പുരസ്കാരം, കൂടാതെ മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ഫിലിം ഫെയർ, ടെലിവിഷൻ, പുരസ്കാരങ്ങളും നേടിയിട്ടുള്ള കവിയാണ് റഫീക്ക് അഹമ്മദ്.

   ഗാന പ്രകാശന ചടങ്ങിൽ വി.കെ. ശ്രീരാമൻ, ജയരാജ് വാര്യർ, ബാബു ഗുരുവായൂർ, മുരളി നാഗപ്പുഴ, കെ.ആർ. ബാലൻ, മനോഹരൻ പറങ്ങനാട്, മുനീർ കൈനിക്കര, രാജു വളാഞ്ചേരി, വേണു പൊന്നാനി എന്നിവർ പങ്കെടുത്തു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഔസേപ്പച്ചന്റെ 200ാമത്തെ സിനിമ; 'എല്ലാം ശരിയാകും' ചിത്രത്തിലെ മനോഹരമായ മെലഡി

   ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിലെ മനോഹര ​ഗാനം പുറത്തിറങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഔസേപ്പച്ചന്റെ സം​ഗീതജീവിതത്തിലെ 200ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തത്.

   ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

   Summary: Title of the movie with a screenplay by lyricist Rafeeq Ahamed was got released along with a lyrical video song. The movie named Malayalam is directed by Vijeesh Mani. This is the first time Rafeeq Ahamed is screenwriting
   Published by:user_57
   First published:
   )}