• HOME
 • »
 • NEWS
 • »
 • film
 • »
 • Kakkipada | ഫുട്ബോൾ ലോകകപ്പ് വേദിയിൽ മലയാള സിനിമ; വേറിട്ട രീതിയിൽ റിലീസ് തിയതി പ്രഖ്യാപിച്ച് 'കാക്കിപ്പട'

Kakkipada | ഫുട്ബോൾ ലോകകപ്പ് വേദിയിൽ മലയാള സിനിമ; വേറിട്ട രീതിയിൽ റിലീസ് തിയതി പ്രഖ്യാപിച്ച് 'കാക്കിപ്പട'

ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് - ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ഈ അപൂർവ കാഴ്ച

 • Share this:

  വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ‘കാക്കിപ്പട’ (Kakkipada movie). ഖത്തർ വേൾഡ് കപ്പ്‌ (FIFA world cup) മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ‘കാക്കിപ്പട’ ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് – ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്. ഷെജി വെലിയകത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.

  നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാക്കിപ്പട’ സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ചിത്രമാണ്.

  Also read: Kakkipada | ‘ഇത് കേരളാ, ഇവിടെ ഭരിക്കുന്നത് പോലീസ് അല്ല, പിണറായി വിജയനാ’; കാക്കിപ്പട ടീസർ

  പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. പോലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട. പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസ്സുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് ‘കാക്കിപ്പട’.

  ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ, വിനോദ് സാക് (രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

  തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം- പ്രശാന്ത് കൃഷ്ണ, സംഗീതം – ജാസി ഗിഫ്റ്റ്, എഡിറ്റിംഗ്- ബാബു രത്നം, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ്).

  Summary: Kakkipada, the cop movie had a unique title launch on the FIFA world cup venue. Directed by Shebi Chowghat, the film is slated as a December 2022 release. The launch had taken place during the England- France quarter final matches in the main venue. The film has several known names among the cast and crew

  Published by:user_57
  First published: