നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'കോശിച്ചായന്റെ പറമ്പ്'; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു

  'കോശിച്ചായന്റെ പറമ്പ്'; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു

  രതീഷ് കൃഷ്ണൻ, സലിം കുമാർ, ജാഫർ ഇടുക്കി, സുധി കോപ്പ, കിച്ചു ടെല്ലസ്, രഘുനാഥ്, ഗോപാൽ ജി. വടയാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രമാണ്

  കോശിച്ചായന്റെ പറമ്പ്

  കോശിച്ചായന്റെ പറമ്പ്

  • Share this:
   യുവനടൻ രതീഷ് കൃഷ്ണൻ, സലിം കുമാർ, ജാഫർ ഇടുക്കി, സുധി കോപ്പ, കിച്ചു ടെല്ലസ്, രഘുനാഥ്, ഗോപാൽ ജി. വടയാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു.

   എഡിറ്റർ- ജസ്സൽ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ- നിസ്സാർ, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു, പശ്ചാത്തല സംഗീതം- സിബു സുകുമാരൻ, ആക്ഷൻ- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ഹരിസ്, പരസ്യകല-ഐക്യൂറ. പി.ആർ.ഒ. - എ.എസ്. ദിനേശ്.

   ഫെബ്രുവരി ആദ്യം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും.

   Also read: മാസ്റ്റർ മുതൽ അണ്ണാത്തെ വരെ; 2021ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകൾ

   കോവിഡ് (Covid 19) വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിന് ശേഷം സിനിമാ തിയേറ്ററുകൾ (Movie Theaters) വീണ്ടും തുറന്നത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബോക്സ് ഓഫീസിൽ (Box Office) തരംഗം സൃഷ്ടിക്കുകയും മികച്ച കളക്ഷൻ നേടുകയും ചെയ്ത 2021ലെ അഞ്ച് തമിഴ് സിനിമകൾ (Tamil Movies) ഏതൊക്കെയെന്ന് നോക്കാം.

   മാസ്റ്റർ (Master)
   300 കോടി രൂപ കളക്ഷൻ നേടി വലിയ വിജയമായി തീർന്ന സിനിമയാണ് 'മാസ്റ്റർ'. ഇതിൽ വിജയ്, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ലോക്ക്ഡൗണിന് ശേഷം ജനുവരി 13 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ തമിഴ് നാട്ടിൽ 25 കോടി രൂപയാണ് നേടിയത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ സിനിമയുടെ കളക്ഷൻ 100 കോടി കടന്നു.

   അണ്ണാത്തെ (Annaatthe)
   ശിവ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ 'അണ്ണാത്തെ' ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 180 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 240 കോടി കളക്ഷനാണ് നേടിയത്. നവംബർ 4 ന് പുറത്തിറങ്ങിയ ചിത്രത്തിൽ രജനീകാന്ത്, നയൻതാര, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി... ((തുടരുന്നു)
   Published by:user_57
   First published: